KeralaLatest NewsNews

കേരളം കത്തും ആഹ്വാനങ്ങളെ പരിഹസിച്ച് ട്രോളുകൾ: ഫ്രീക്ക് പിള്ളേര്‍ക്ക് പണി കിട്ടിയതിൽ പലര്‍ക്കും സന്തോഷമെന്നു ഹരീഷ്

ഈ 'ചെത്തു' പിള്ളേരെ ഒന്നു നിലയ്ക്കുന്നു നിര്‍ത്തണം എന്ന യൗവനം നഷ്ടപ്പെട്ടവരുടെ ചൊരുക്ക് ആയിരുന്നു

കണ്ണൂർ : യൂട്യൂബേഴ്‌സായ ഇ ബുള്‍ ജെറ്റ് ബ്രദേഴിസിനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തിൽ സമൂഹമാധ്യമത്തില്‍ നിരവധി ട്രോളുകൾ പ്രചരിക്കുന്നുണ്ട്. യാത്ര വ്ളോഗര്‍മാരായ എബിനും ലിബിനുമാണ് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിൽ പ്രശ്നങ്ങൾ ഉണ്ടായതിനു പിന്നാലെ കേരളം കത്തും എന്ന തരത്തിലുള്ള ആഹ്വാനങ്ങളും ഉയർന്നിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും സജീവമായി. ഇപ്പോഴിതാ ട്രോളുകള്‍ക്ക് വിമര്‍ശനവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്.

മോഡിഫൈഡ് വണ്ടിക്ക് ഫൈന്‍ അടപ്പിച്ചു എന്നതിനേക്കാള്‍ ഫ്രീക്കന്‍മാരായ ആ പിള്ളേര്‍ക്ക് പണി കിട്ടി എന്നതിലാണ് പലര്‍ക്കും സന്തോഷമെന്നാണ് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫൈന്‍ അടക്കുന്നതില്‍ ഒന്നും പ്രശ്‌നമില്ല. എന്നാല്‍ പല രീതിയിലും സാധാരണ ജീവിതത്തില്‍ നിന്നും രീതികളില്‍ നിന്നും വ്യത്യസ്തമായി ജീവിക്കുന്നവര്‍ക്ക് ഒരു പണി കിട്ടിയതിലുള്ള ക്രുവല്‍ സാറ്റിസ്ഫാക്ഷനാണ് ഇവിടെ കാണുന്നത് എന്നാണ് തനിക്ക് തോന്നുന്നത്. അവര്‍ക്കെതിരെയുള്ള ട്രോളുകള്‍ കാണുമ്ബോള്‍ യൗവ്വനം നഷ്ടപ്പെട്ട അമ്മാവന്‍മാരുടെ ചൊരുക്കാണ് ഓര്‍മ്മവരുന്നതെന്നും ഹരീഷ് അഭിപ്രായപ്പെട്ടു.

read also:സിനിമയെ വർഗ്ഗീയവൽക്കരിക്കാതിരിക്കുക, ഞാനും വിശ്വാസിയാണ് പക്ഷെ അന്ധവിശ്വാസിയല്ല: നാദിർഷയ്ക്ക് പിന്തുണയുമായി ടിനി ടോം

ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ് പൂർണ്ണ രൂപം

Modified വണ്ടിക്ക് പോലീസ് ഫൈന്‍ അടിച്ചു എന്നതാണോ അതോ ആ freak പിള്ളേര്‍ക്ക് ഒരു പണി കിട്ടി എണ്ണത്തിലാണോ നമുക്ക് സന്തോഷം എന്ന് മാത്രം മനസിലായില്ല. നിയമം തെറ്റിച്ചാ ഫൈന്‍ കിട്ടും, കിട്ടണം. വണ്ടി തോന്നിയ പോലെ modify ചെയ്താ mvd ഫൈന്‍ അടിക്കും.

എന്റെ കൗതുകം വേറേ ആണ് – പല ഇടത്തും കണ്‍വെന്‍ഷനില്‍ നിന്ന് മാറി സഞ്ചരിച്ചവര്‍ക്ക് ഒരു പണി കിട്ടിയതില്‍ ഉള്ള ഒരു cruel satisfaction ആണ് പലര്‍ക്കും എന്ന് തോന്നി പോവുക ആണ്. എല്ലാ നിയമ ലംഘനവും കാണുമ്ബോ ഉണ്ടാവാത്ത ഒരു പ്രത്യേക തരം നിയമ സ്‌നേഹം പലയിടത്തും കാണുമ്ബോ പഴയ ഒരു കാര്യം ഓര്‍മ്മ വന്നതാണ്.

പണ്ട് ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്ബോ silencer modify ചെയ്ത ബുള്ളറ്റ് കാണുമ്ബോ പല അമ്മാവന്മാര്‍ക്കും ‘ഇവനെ police ഇല്‍ പിടിപ്പിക്കണം…’ എന്ന് തോന്നാറുണ്ടായിരുന്നു. ശബ്ദ മലിനീകരണം ആണ് കാരണം എന്നൊക്കെ അവര്‍ തള്ളാറുണ്ടായിരുന്നെങ്കിലും, യഥാര്‍ത്ഥ കാരണം ഈ ‘ചെത്തു’ പിള്ളേരെ ഒന്നു നിലയ്ക്കുന്നു നിര്‍ത്തണം എന്ന യൗവനം നഷ്ടപ്പെട്ടവരുടെ ചൊരുക്ക് ആയിരുന്നു. ഇപ്പോഴത്തെ ഓരോ ട്രോല്‍ കണ്ടപ്പോ ആ അമ്മാവന്മാരെ ഓര്‍മ്മ വന്നു അത്രേ ഉള്ളു.

ഈ bull jet enthaa എന്ന് എനിക്ക് അറീല്ല, ഈ bull jet ഇന് പിന്തുണയുമായി കവര്‍ ഗായകന്‍ ഹരീഷ് ശിവരാമന്‍ എന്ന് ദയവായി ലേഖനം എഴുതരുത്. സ്വന്തമായി ഒരു cow jet പോലും എനിക്ക് ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button