KeralaLatest NewsNews

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്, അസഭ്യം പറയുകയോ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്താല്‍ കര്‍ശന നടപടി

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദ്ദേശവുമായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അസഭ്യം പറയുകയും, കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്താല്‍ നടപടിയെടുക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ ഇത്തരം പ്രവൃത്തികളിലേര്‍പ്പെട്ടാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also :ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച ശേഷം നഗ്നതമറയ്ക്കാന്‍ യൂണിഫോം ഊരി കൊടുത്ത് സൈനികൻ: അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരായ നടപടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം . അത് പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അസഭ്യം പറയുന്ന രീതിയിലേക്കും, ഭീഷണിയിലേക്കും വഴിമാറരുതെന്നും കമ്മീഷണര്‍ പറഞ്ഞു.ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് മര്‍ദ്ദിച്ചുവെന്ന ആരോപണം പരിശോധിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button