KeralaLatest NewsNews

വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് 144 കോടി രൂപയുടെ വനംകൊള്ള : അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് 144 കോടി രൂപയുടെ വനംകൊള്ള നടന്നതായി വനം വിജിലന്‍സ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. മരം വെട്ടിക്കടത്തിയ കേസില്‍ പ്രാഥമിക അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് 2419 മരമാണ് മുറിച്ചത്. 2248 തേക്കും 121 ഈട്ടിയും വെട്ടി. എറണാകുളം ഇടുക്കി ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ വെട്ടിയത്. നേര്യമംഗലം റേഞ്ചില്‍ 643 മരങ്ങള്‍ വെട്ടിയെന്ന് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also  :  ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീടുവിട്ടു: യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്ന മരംകൊള്ളയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒമാരെ ചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button