Latest NewsNewsIndia

പത്ത്, പന്ത്രണ്ടാം ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്ലെറ്റുകൾ നൽകും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Read Also: താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണം: ശോഭാ സുരേന്ദ്രന്‍

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഓൺലൈൻ വഴിയാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടക്കുന്നത്. നിരവധി വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനസാമഗ്രഹികൾ ഇല്ലാതെ പ്രയാസം നേരിടുന്നത് ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കുട്ടികൾക്കായി വാത്സല്യ യോജന പദ്ധതിയും ഉത്തരാഖണ്ഡ് സർക്കാർ ആരംഭിച്ചു. കോവിഡ് പകർച്ച വ്യാധിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ പരിപാലിക്കുന്നതിനായാണ് വാത്സല്യ യോജന പദ്ധതി. പ്രതിമാസം കുട്ടികൾക്ക് 3,000 രൂപ അലവൻസ് ലഭിക്കുന്നതാണ് പദ്ധതി. 21 വയസ്സ് വരെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ഷവര്‍മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ: കൊച്ചിയിൽ ബേക്കറി ഉടമ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button