Latest NewsNewsInternational

താലിബാനെക്കാൾ ഭീകരം അഫ്‌ഗാനിസ്ഥാന്റെ അനീതിയും ലോകത്തിന്റെ നിശബ്ദതയും ആണ്: രശ്മിത രാമചന്ദ്രൻ

കാബൂൾ കീഴടക്കി അഫ്‌ഗാനിസ്ഥാൻ ഭരിക്കാൻ തയ്യാറെടുക്കുകയാണ് താലിബാൻ. പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ട് ഭീകരർ 20 വർഷത്തെ യുദ്ധത്തിൽ വിജയിച്ചതായി സമ്മതിച്ചതോടെ അഫ്ഗാനിസ്ഥാൻ താലിബാൻ നിയന്ത്രണത്തിലാവുകയായിരുന്നു. താലിബാനെക്കാൾ ഭീകരം അഫ്‌ഗാനിസ്ഥാന്റെ അനീതിയും ലോകത്തിന്റെ നിശബ്ദതയും ആണെന്ന് അഭിഭാഷക രശ്മിത രാമചന്ദ്രൻ. അഫ്ഗാൻ ചലച്ചിത്ര നിർമ്മാതാവ് സഹ്റാ കരിമിയുടെ നിരാശാജനകമായ കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു രശ്മിതയുടെ പ്രതികരണം.

താലിബാൻ കാബൂൾ പിടിച്ചടക്കുന്നതിനു മുൻപ് സഹ്റാ കരിമിയ പങ്കുവെച്ചതായിരുന്നു കത്ത്. കത്ത് പുറത്തുവന്ന് മണിക്കൂറുകൾക്കകം താലിബാൻ കാബൂൾ കീഴടക്കി. ലോകത്തിലെ എല്ലാ ചലച്ചിത്ര സമൂഹങ്ങൾക്കും, സിനിമയും സിനിമയെ ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയുള്ളതായിരുന്നു കരിമിയയുടെ കത്ത്. രാജ്യത്തെ താലിബാനിൽ നിന്നും സംരക്ഷിക്കുന്നതിന് ലോകജനത സഹായിക്കണമെന്നായിരുന്നു കത്തിൽ വ്യക്തമാക്കിയിരുന്നത്.

Also Read:സുപ്രീം കോടതി പരിസരത്ത് ആത്മഹത്യാ ശ്രമം: യുവതിയും യുവാവും സ്വയം തീകൊളുത്തി

എന്നാൽ, തങ്ങളനുഭവിക്കുന്ന കഷ്ടതകളും ഭയവും തുറന്നു പറഞ്ഞിട്ടും സഹ്റയെയോ അവരെ പോലുള്ള ആയിരക്കണക്കിന് ആളുകളെയോ പിന്തുണയ്ക്കാൻ ആരും മുന്നോട്ട് വന്നില്ല. സഹ്‌റ കത്തിൽ വെളിപ്പെടുത്തിയതിങ്ങനെ, ‘അവർ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെൺകുട്ടികളെ അവരുടെ വധുക്കളാക്കി (Child bride) അവർ വിറ്റു, വസ്ത്രധാരണത്തിന്റെ പേരിൽ അവർ ഒരു സ്ത്രീയെ കൊലപ്പെടുത്തി, അവർ ഞങ്ങളുടെ പ്രിയപ്പെട്ട ഹാസ്യനടന്മാരിൽ ഒരാളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു, അവർ ഒരു ചരിത്രാതീത കവിയെ കൊന്നു, അവർ സർക്കാരുമായി ബന്ധമുള്ള ആളുകളെ കൊല്ലുന്നു, ഞങ്ങളുടെ ചില പുരുഷന്മാരെ പരസ്യമായി തൂക്കിക്കൊന്നു, അവർ ലക്ഷക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, എന്നിട്ടും ലോകം നിശബ്ദമാണ്. താലിബാൻ ഏറ്റെടുത്താൽ അവർ എല്ലാ കലയും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റിൽ അടുത്തതായിരിക്കാം. താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്കൂളിൽ പോകുന്ന പെൺകുട്ടികളുടെ എണ്ണം പൂജ്യം ആയിരുന്നു. അതിനുശേഷം 9 ദശലക്ഷത്തിലധികം അഫ്ഗാൻ പെൺകുട്ടികൾ സ്കൂളിൽ ഉണ്ട്. അഫ്ഗാനിസ്ഥാനിൽ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ രാജ്യങ്ങളിലെ പ്രധാനപ്പെട്ട മാധ്യമങ്ങളെ അറിയിച്ച് ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്ഥാന് പുറത്ത് ഞങ്ങളുടെ ശബ്ദമാകുക. ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാൻ ദയവായി ഞങ്ങളെ സഹായിക്കൂ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button