KeralaNattuvarthaLatest NewsNewsIndia

തലസ്ഥാനത്ത് റേഷൻ പൂഴ്ത്തിവെപ്പ്: അനധികൃതമായി സൂക്ഷിച്ച അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തോതിൽ റേഷൻ പൂഴ്ത്തിവെപ്പ്. അനധികൃതമായി സൂക്ഷിച്ച അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു. സ്വകാര്യ വസ്തുവിലെ ഷെഡില്‍ 43 ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി, ഗോതമ്പ് എന്നിവയാണ് പോലീസ് പിടികൂടിയത്. ഷെഡ്ഡിന് സമീപത്തെ മറ്റൊരു മുറിയില്‍ നിന്ന് ഫുഡ് കോര്‍പ്പറേഷന്റെ ചാക്കുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്‌.

Also Read:ദേശീയ പതാക ഉയര്‍ത്തിയാല്‍ മാത്രം ദേശീയതയോടുളള വിരോധം ഇല്ലാതാകില്ല: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വി.മുരളീധരന്‍

വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൂഴ്ത്തിവച്ച റേഷന്‍ സാധനങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

പൂഴ്ത്തിവച്ച റേഷനരി മറ്റ് ബ്രാന്റുകളുടെ ചാക്കുകളിലാക്കി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എസ് ഐ പറഞ്ഞു. പിടിച്ചെടുത്ത അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ളവ അമപവിള ചെക്ക്പോസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും, മറ്റെവിടെയെങ്കിലും ഇത്തരത്തിൽ പൂഴ്ത്തിവയ്പ്പുകൾ നടക്കുന്നുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button