CricketLatest NewsNewsSports

ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്: സച്ചിൻ

മുംബൈ: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ബൗളിംഗ് നിരയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേതെന്ന് സച്ചിൻ പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്. പ്രതിഭയും അച്ചടക്കവും കഴിവും ശാരീരികക്ഷമതക്കുവേണ്ടി എന്ത് കഠിനാധ്വാനം ചെയ്യാനും തയ്യാറാവുന്നവരാണ് ഇന്ത്യൻ ബൗളർമാർ. ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് നിരയാണോ എന്ന് ഞാൻ പറയില്ല’.

Read Also:- ഇത്തരം ചെറിയ പോരാട്ടങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ല: സിൽവർവുഡ്

‘കാരണം വിവിധ കാലഘട്ടങ്ങളിലെ ബൗളിംഗ് നിരകളെ അക്കാലങ്ങളിൽ അവർക്കെതിരെ കളിച്ചിട്ടുള്ള ബാറ്റിംഗ് നിര കൂടി കണക്കിലെടുത്താണ് താരതമ്യം ചെയ്യേണ്ടത്. അതിപ്പോൾ കപിൽ ദേവിന്റെയും ശ്രീനാഥിന്റെയും സഹീർ ഖാന്റെയുമെല്ലാം കാലഘട്ടങ്ങളെടുത്താൽ മനസിലാവും. എന്തായാലും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിര ഇന്ത്യയുടെതാണെന്ന കാര്യത്തിൽ സംശയമില്ല’ സച്ചിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button