Latest NewsNewsInternational

ലോക്ക് ഡൗണിനെതിരെ പ്രതിഷേധം: പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

സിഡ്നി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെതിരെ ഓസ്ട്രേലിയയിൽ പ്രതിഷേധം ശക്തമാകുന്നു. മെൽബണിലാണ് വ്യാപക പ്രതിഷേധം അരങ്ങേറുന്നത്. നാലായിരത്തോളം വരുന്ന പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ ഇവിടെ ഏറ്റുമുട്ടലുണ്ടായി.

Read Also: ‘അത് മദ്യപിച്ചതല്ല.. തളർന്ന് വീണതാണ്’: ചിത്രം പ്രചരിപ്പിച്ച പോലീസിനെതിരെ പരാതിയുമായി സിപിഎം നേതാവ്

സംഘർഷം ഉടലെടുത്തതോടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത 218 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനിടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പോലീസ് അറസ്റ്റ് ചെയ്തവർ 5,452 ഓസ്ത്രേല്യൻ ഡോളർ പിഴയടക്കണമെന്ന് പോലീസ് വ്യക്തമാക്കി.

ബ്രിസ്ബണിലും സിഡ്‌നിയിലും പ്രതിഷേധം നടന്നിരുന്നു. ബ്രിസ്ബണിൽ നടന്ന പ്രതിഷേധത്തിൽ 2000 ത്തോളം പേർ പങ്കെടുത്തു. ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിരിക്കുന്നത്.

Read Also: യോ​ഗിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഐപിഎസ്ഓഫീസര്‍ വീട്ടു തടങ്കലില്‍? തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുപുതിയ നീക്കങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button