KeralaNattuvarthaLatest NewsNewsIndia

ഇന്ന് ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി

വര്‍ക്കല: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ പാഠവം മനുഷ്യനെ പഠിപ്പിച്ച ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷം ഇന്ന്. ശിവഗിരിയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് രാവിലെ പൂജകളോടെയും പ്രാര്‍ത്ഥനകളോടെയും തുടക്കമാകും. ലോകം കണ്ട ഏറ്റവും വലിയ ഫിലോസഫറാണ് ശ്രീനാരായണഗുരു. ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടുകളിലൂടെ അദ്ദേഹം ലോകത്തിനു നൽകിയ സംഭാവനകൾ ഏറെയാണ്.

Also Read:ഓണാഘോഷം: വരും ദിവസങ്ങളില്‍ പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടക്കുമെന്ന് ആരോഗ്യവിദഗ്ധര്‍

എന്നാൽ കോവിഡ് നിയന്ത്രണങ്ങള്‍ നിലനിൽക്കുന്നതിനാൽ ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷങ്ങൾ കൂടുതൽ ജാഗ്രതകൾ പാലിച്ച്‌ നടത്താനാണ് തീരുമാനം. രാവിലെ 7ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്‍ത്തും. തുടര്‍ന്നു വൈദിക മഠത്തില്‍ ജപയജ്ഞം ആരംഭിക്കും. ഗുരുജയന്തി മുതല്‍ മഹാസമാധി ദിനം വരെയുള്ള ചടങ്ങാണ് ജപയജ്ഞം. കുറഞ്ഞ ആളുകളെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിക്കുക.

ഇത്തവണ ജയന്തിദിന സമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. വിപുലമായ ഘോഷയാത്രയുമില്ല. വൈകിട്ട് അഞ്ചോടെ ഗുരുവിന്റെ ചിത്രവും വഹിച്ച്‌, അലങ്കരിച്ച സൈക്കിള്‍ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button