KeralaLatest NewsNews

മലബാർ കലാപം വർഗീയ കലാപം , ഇസ്ലാമികരാജ്യം സ്ഥാപിക്കുക ആയിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്: എ.പി. അഹമ്മദ്

മലപ്പുറം എന്ന് കേൾക്കുമ്പോൾ ആളുകൾ ഭയപ്പെടുന്നതിനു പ്രധാനകാരണം 1921 ലെ കലാപവും അതിന്റെ അനിഷ്ട സംഭവവുമാണ്

കോഴിക്കോട്: ന്യൂനപക്ഷ വർഗ്ഗീയത എന്ന് കേൾക്കുമ്പോൾ മലപ്പുറത്തെ ഓർമ്മവരുന്നതിനെ കുറിച്ചു സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്. മലബാർ കലാപവുമായി ബന്ധപ്പെട്ട ചർച്ചകളും വാദപ്രതിവാദങ്ങളും സോഷ്യൽ മീഡിയകളിൽ നിറയുമ്പോൾ മലബാർ കലാപത്തെക്കുറിച്ചും വാരിയൻ കുന്നനെക്കുറിച്ചും എ.പി. അഹമ്മദ് പറയുന്നു.

‘മലപ്പുറം എന്ന് കേൾക്കുമ്പോൾ ആളുകൾ ഭയപ്പെടുന്നതിനു പ്രധാനകാരണം 1921 ലെ കലാപവും അതിന്റെ അനിഷ്ട സംഭവവുമാണ്. ദേശീയവാദികളുടെ പോലും കൈയിൽ നിന്നും പിടിവിട്ടുപോയ ഒന്നായിരുന്നു മലബാർ കലാപം. അതിന്റെ തിക്താനുഭവങ്ങൾ മലപ്പുറം ജില്ലയിൽ ഇപ്പോഴുമുണ്ട്. ആയുധവും അച്ചടക്കവും ഒന്നുമില്ലാതെ ഒരു ജനത ഭരണകൂടത്തിനെതിരെ പോരാടാൻ പോയാൽ അവർ പരാജയപ്പെടും എന്നതിന്റെ തെളിവാണ് മലപ്പുറത്തെ സംഭവം. രണ്ടാമത്തെകാര്യം മതപരിവർത്തനമാണ്. അത് ഏകപക്ഷീയമായി മാത്രമേ ആകാവൂ എന്നതാണ് മലപ്പുറത്തെ ചിന്ത. മലപ്പുറത്തിന്റെ സെക്കുലർ മനസാക്ഷി എന്നും ജാഗ്രതയോടെ ഓർക്കേണ്ട ഒരു സംഭവമാണ് ഒരു മുസ്‌ലിം പണ്ഡിതനും അദ്ദേഹത്തിന്റെ സഹോദരനും സ്വമേധയാ ഹിന്ദുമതത്തിൽ ആകൃഷ്ടരാകുകയും ആര്യസമാജത്തിൽ പോയി ഹിന്ദു മതം സ്വീകരിയ്ക്കുകയും ചെയ്ത സംഭവം. മലബാർ കലാപം വർഗീയ കലാപം ആയിരുന്നു എന്നും അതുവഴി ഇസ്ലാമികരാജ്യം സ്ഥാപിക്കുക ആയിരുന്നു ലക്ഷ്യമെന്നും’ എ.പി. അഹമ്മദ് ചരിത്രപാഠങ്ങളിലൂടെ വ്യക്തമാക്കുന്നു

read also: സംസ്ഥാനത്ത് വാക്സിനേഷന്‍ ക്യാമ്പിനിടെ വനിത ജീവനക്കാരി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

ഐഎസ്സിനേക്കാള്‍ ഭീകരനാണ് വാരിയംകുന്നനെന്നും മലബാറിലെ ലഹളകള്‍ക്ക് പിന്നില്‍ മതപരമായ കാരണങ്ങള്‍ മാത്രമായിരുന്നുവെന്നും എ.പി. അഹമ്മദ് മുൻപ് ‘ദ ഹിന്ദുസ്ഥാന്‍ ഡോട്ട് ഇന്‍’ എന്ന പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button