Latest NewsNewsIndia

ശ്രീരാമനോടുള്ള ഭക്തിയും സ്‌നേഹവും കൊണ്ടാണ് എന്റെ പേര് പിറന്നത് : രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ലക്‌നൗ : ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ, അയോധ്യ അവിടെയാണ്. ശ്രീരാമൻ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് ഈ സ്ഥലം അയോധ്യയാണ്. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്‌നേഹവും കാരണമാകും എന്റെ കുടുംബം എനിക്ക് ഈ പേരു നൽകിയത്’- രാഷ്ട്രപതി പറഞ്ഞു.

Read Also  :  പാഞ്ച്ഷിറിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു ; സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത് തടയാനെന്ന് സൂചന

അയോധ്യ എന്നാൽ ആർക്കും യുദ്ധം ചെയ്യാൻ സാധിക്കാത്തത് എന്നാണ് അർഥമെന്നും രാഷ്ട്രപതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button