Latest NewsInternational

BREAKING – കാബൂളിൽ വീണ്ടും സ്ഫോടനം

കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയെന്നു പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും സ്ഫോടനമെന്നു റിപ്പോർട്ട്. കാബൂളിലാണ് വീണ്ടും സ്‌ഫോടനമുണ്ടായത്. സ്ഫോടന ശബ്ദം കേട്ടെന്നാണ് അഫ്ഗാൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ എവിടെയാണ് സ്ഫോടനം നടന്നതെന്ന് ഇനിയും വ്യക്തമല്ല. അതേസമയം അഫ്ഗാനില്‍ നിലവിലെ സാഹചര്യം അപകടകരമാണെന്നും അടുത്ത 24-36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയെന്നും പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദര്‍ഭമാണു വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് താലിബാന്‍ കൂടുതല്‍ ഭടന്മാരെ നിയോഗിച്ചു. ഒരുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ച യുഎസ് ദൗത്യവും അവസാനഘട്ടത്തിലേക്കു നീങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button