USALatest NewsNewsInternational

കാഴ്ചവസ്തുവായി 73 യുഎസ് വിമാനങ്ങൾ, സൈനിക വാഹനങ്ങൾ : മടക്കത്തിന് മുന്നേ സാങ്കേതിക വിദ്യകൾ നശിപ്പിച്ച് അമേരിക്ക

മിസൈൽ പ്രതിരോധ ഉപകരണങ്ങൾ ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ ഉപേക്ഷിച്ചാണ് അമേരിക്കൻ സൈനികർ അഫ്ഗാനിൽ നിന്നും പിന്മാറിയത്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം മടങ്ങുന്നത് താലിബാൻ ഭീകരരുടെ കയ്യിൽ പെടാതെ തങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ ഒന്നൊഴിയാതെ നശിപ്പിച്ചെന്ന് റിപ്പോർട്ട്. കണക്കുകൂട്ടലുകൾ തെറ്റിച്ച് താലിബാൻ ഭീകരർ അഫ്ഗാനിൽ വളരെ വേഗം ആധിപത്യം സ്ഥാപിച്ചതോടെ അമേരിക്കൻ സൈന്യം പിന്മാറ്റം വേഗത്തിലാക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ കോടികൾ വിലവരുന്ന ഉപകരണങ്ങളും സാങ്കേതിക വിദ്യയും അഫ്ഗാനിൽ ഉപേക്ഷിച്ച് പോകേണ്ടിവരുകയായിരുന്നു. ഇത്തരത്തിൽ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാൻ സാധിക്കാത്ത വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ ഉപയോഗശൂന്യമാക്കിയ ശേഷമാണ് സൈനികർ കാബൂൾ വിട്ടതെന്നാണ് റിപ്പോർട്ട്.

കാബൂൾ വിമാനത്താവളത്തിൽ നിരന്നുകിടക്കുന്ന 73 വിമാനങ്ങളിൽ ഒന്നുപോലും ഇനി പറത്താനാകില്ലെന്നും വാഹനങ്ങളും ആയുധങ്ങളും ഉപയോഗശൂന്യമാക്കിയെന്നും ജനറൽ മെക്കൻസി സ്ഥിരീകരിച്ചു. മിസൈൽ പ്രതിരോധ ഉപകരണങ്ങൾ ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ ഉപേക്ഷിച്ചാണ് അമേരിക്കൻ സൈനികർ അഫ്ഗാനിൽ നിന്നും പിന്മാറിയത്. അവസാന നിമിഷത്തിലും ഭീകരാക്രമണം പ്രതീക്ഷിച്ചിരുന്നതിനാൽ വിമാനത്താവളത്തിൽ ഉപയോഗിച്ച ഉപകരണങ്ങൾ മാത്രമാണ് മികച്ച നിലയിൽ പ്രവർത്തിക്കുന്നതെന്നും പെന്റഗൺ വ്യക്തമാക്കി.

പാഞ്ച്ഷിറിനെ ആക്രമിച്ച താലിബാന് അവസാനം മുട്ടുമടക്കേണ്ടി വന്നു

അഫ്ഗാനിലെ വിവിധ പ്രവിശ്യകളിലെ സൈനിക താവളങ്ങളിൽ ഉപേക്ഷിക്കപ്പെട്ട അപ്പാഷെ ഹെലികോപ്റ്ററുകളും ഉപയോഗ ശൂന്യമാക്കിയവയിൽപ്പെടും. ഒരെണ്ണത്തിന് 230 കോടിയിലേറെ വിലവരുന്ന ഇത്തരം ഹെലികോപ്റ്ററുകൾ ഉപയോഗിക്കണമെങ്കിൽ അമേരിക്കയുടെ സാങ്കേതിക സഹായം ആവശ്യമാണ്. മൈനുകൾ പൊട്ടിയാൽ പോലും തകരാത്ത എംആർഎപി, പട്രോളിംഗിന് ഉപയോഗിച്ചിരുന്ന 27 കവചിത വാഹനങ്ങൾ എന്നിവയും ഉപേക്ഷിച്ചവയിലുണ്ട്. കവചിത വാഹനങ്ങളുടെ ചക്രങ്ങളും കംപ്യൂട്ടർ നിയന്ത്രിത സംവിധാനങ്ങളുമെല്ലാം നശിപ്പിച്ച സൈനികർ വാഹനങ്ങളുടെ ഗിയർബോക്‌സുകൾ കേടുവരുത്തിയും ഇന്ധനടാങ്കുകളിൽ ദ്വാരമുണ്ടാക്കുകയും ചെയ്തു. നിലവിൽ അഫ്ഗാൻ സൈന്യം ഉപയോഗിച്ചിരുന്ന ആയുധങ്ങളും കവചിത വാഹനങ്ങളും മാത്രമാണ് താലിബാന്റെ കയ്യിലെത്തിയിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button