Latest NewsNewsFootballSports

യുണൈറ്റഡിൽ റൊണാൾഡോയുടെ ജേഴ്സി നമ്പറിന് തീരുമാനം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ മടങ്ങിയെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി നമ്പർ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമം. യുണൈറ്റഡിൽ ഏഴാം നമ്പർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്നെയെന്ന് ഉറപ്പായി. നിലവിൽ ഏഴാം നമ്പറിൽ കളിച്ചിരുന്ന എഡിസൺ കവാനി 21-ാം നമ്പർ കുപ്പായത്തിലേക്ക് മാറും.

സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ ഏതെല്ലാം ജേഴ്സി താരങ്ങൾക്ക് നൽകുമെന്ന് വ്യക്തമാക്കണമെന്നാണ് ചട്ടം. താരം ക്ലബ്ബ് വിടാതെ സീസണിന് ഇടയിൽ ജേഴ്സി നമ്പർ മറ്റൊരാൾക്ക് നൽകാനാകില്ല. ഏഴാം നമ്പർ കവാനിയുടെ പേരിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരുന്നു യുണൈറ്റഡ്. കവാനി ഏഴാം നമ്പറിൽ കളിക്കുകയും ചെയ്തു.

Read Also:- ഷവോമി എംഐ ബാൻഡ് 6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

എന്നാൽ സൂപ്പർതാരത്തിനായി ഈ നിയമത്തെ തന്ത്രപൂർവ്വം മറികടക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നിലവിൽ 21-ാം നമ്പറിൽ കളിച്ചിരുന്ന ഡാനിയൽ ജെയിംസിനെ ടീമിൽനിന്ന് യുണൈറ്റഡ് ഒഴിവാക്കിയിട്ടുണ്ട്. ജെയിംസ് യുണൈറ്റഡ് വിടുന്നതോടെ 21-ാം നമ്പർ ജേഴ്സി ഒഴിഞ്ഞു വരും. കവാനി 21-ാം നമ്പറിലേക്ക് മാറുന്നതോടെ ഒഴിവ് വരുന്ന ഏഴാം നമ്പർ ജേഴ്സി ക്രിസ്റ്റ്യാനോയ്ക്ക് നൽകാനാണ് യുണൈറ്റഡിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button