PalakkadLatest NewsKeralaNattuvarthaNews

മാപ്പിള ലഹള വർഗീയ കലാപമെന്ന് ആദ്യമായി പറഞ്ഞത് ഇന്ദിരാഗാന്ധി സർക്കാർ: വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ

അത് വെളുപ്പിച്ചെടുക്കാൻ എക്സ്റ്റീരിയർ പെയിന്റ് എത്ര കോട്ട് അടിച്ചിട്ടും കാര്യമില്ല

പാലക്കാട്: മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അതൊരു വര്‍ഗീയ കലാപമായിരുന്നുവെന്നും ആദ്യം പറഞ്ഞത് ഇന്ദിരാ ഗാന്ധി സര്‍ക്കാരാണെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍. മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിച്ച്‌ അതില്‍ പങ്കെടുത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കണമെന്ന് 1973 ഓഗസ്റ്റില്‍ സികെ ചന്ദ്രപ്പന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടപ്പോൾ അത് സാദ്ധ്യമല്ലെന്ന് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ദീക്ഷിത് മറുപടി പറഞ്ഞതായി ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

മാപ്പിള കലാപത്തിന്റെ ചരിത്രം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചതില്‍ നിന്നും സ്വാതന്ത്ര്യസമരമായി പരിഗണിക്കണമെന്ന താല്പര്യത്തിനു വിരുദ്ധമാണെന്നും അടിസ്ഥാനപരമായും വസ്തുതാപരമായും അതൊരു വര്‍ഗീയ കലാപം ആയിരുന്നു എന്നും ഉമാശങ്കര്‍ ദീക്ഷിത് പറഞ്ഞതായി ശ്രീജിത്ത് കൂട്ടിച്ചേർത്തു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വെളുത്തുള്ളിയുടെ തൊലി ഇനി എളുപ്പത്തിൽ കളയാം: വീഡിയോ വൈറല്‍

മാപ്പിളലഹളയെ വെള്ളപൂശുന്ന കേരളത്തിലെ കോൺഗ്രസുകാർ ഇത്രയെങ്കിലും അറിയണം.
മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിച്ച് അതിൽ പങ്കെടുത്തവർക്ക് കേന്ദ്രസർക്കാർ പെൻഷൻ നൽകണമെന്ന് 1973 ഓഗസ്റ്റിൽ സി കെ ചന്ദ്രപ്പൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. എന്നാൽ അത് സാധ്യമല്ലെന്ന് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ഉമാശങ്കർ ദീക്ഷിത് മറുപടി പറഞ്ഞു. സംവാദത്തിന്റെ രേഖകൾ നിങ്ങൾക്കും പരിശോധിക്കാം. പാർലമെന്റ് സൈറ്റിലെ രേഖയുടെ ലിങ്ക് ചുവടെ. ജേർണൽ ഓഫ് പാർലമെന്ററി ഇൻഫർമേഷൻ വോള്യം 19, നമ്പർ 4. പേജ് 1074. പ്രസിദ്ധീകരിച്ചത് ഒക്ടോബർ 1973ൽ.

ഇതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നു: “സ്വാതന്ത്ര്യസമര സേനാനികളായി ആൾക്കാരെ പരിഗണിക്കാനുള്ള ഒരേയൊരു അടിസ്ഥാനതത്വം വിദേശഭരണത്തിൽ നിന്നുള്ള ഭാരതത്തിന്റെ മോചനത്തിനായി അവർ പരിശ്രമിച്ചോ എന്നതു മാത്രമാണ്. മാപ്പിള കലാപത്തിന്റെ ചരിത്രം കേന്ദ്രസർക്കാർ പരിശോധിച്ചു. മഹാത്മാഗാന്ധിയുടെ പ്രസ്താവനകൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമേയങ്ങൾ, രേഖപ്പെടുത്തപ്പെട്ട പ്രസ്താവനകൾ, [രമേഷ് ചന്ദ്ര] മജുംദാർ ആദിയായ പ്രസിദ്ധ ചരിത്രകാരന്മാരുടെ ഗവേഷണം എന്നിവയും പരിശോധിച്ചു. അനിഷേധ്യമായ ഈ തെളിവുകളെല്ലാം മാപ്പിള കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിക്കണമെന്ന താല്പര്യത്തിനു വിരുദ്ധമാണ്. അടിസ്ഥാനപരമായും വസ്തുതാപരമായും അതൊരു വർഗീയ കലാപം ആയിരുന്നു.”

കമ്യൂണിസമെന്നാല്‍ പതിയിരിക്കുന്ന അപകടം : കമ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താനൊരുങ്ങി സമസ്ത

ചുരുക്കിപ്പറഞ്ഞാൽ, മാപ്പിളലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാൻ കഴിയില്ലെന്നും അതൊരു വർഗീയ കലാപമായിരുന്നുവെന്നും ആദ്യം പറഞ്ഞ സർക്കാർ ഇപ്പോഴത്തേതല്ല; ഇന്ദിരാ ഗാന്ധിയുടേതാണ്, കോൺഗ്രസിന്റേതാണ്. അത് വെളുപ്പിച്ചെടുക്കാൻ എക്സ്റ്റീരിയർ പെയിന്റ് എത്ര കോട്ട് അടിച്ചിട്ടും കാര്യമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button