Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 996 പുതിയ കേസുകൾ, 1515 പേർക്ക് രോഗമുക്തി

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 996 പുതിയ കോവിഡ് കേസുകൾ. 1515 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: മോഷണ കുറ്റം ആരോപിച്ച് എട്ട് വയസുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ അന്വേഷണം

718,370 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,05,118 പേർ രോഗമുക്തി നേടി. 2041 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 11,211 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം യുഎഇയിൽ കോവിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു. പിസിആർ പരിശോധനാ നിരക്ക് 50 ദിർഹമായാണ് കുറച്ചത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് നിരക്ക് പ്രഖ്യാപിച്ചത്. യുഎഇയിലെ എല്ലാ മെഡിക്കൽ ലാബുകളിലും ഇനി ഈ നിരക്കായിരിക്കും.

24 മണിക്കൂറിനുള്ളിൽ പരിശോധാന ഫലങ്ങൾ അപേക്ഷനുമായി പങ്കിടണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നിർദ്ദേശം നൽകി.

Read Also: സ്വർണ്ണം കൊണ്ട് നിർമ്മിച്ച വട പാവ്: 22 കാരറ്റ് സ്വർണ്ണം കൊണ്ട് തയ്യാറാക്കിയ വട പാവിന്റെ വിശേഷങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button