Latest NewsNewsIndia

വാക്സിനേഷന്‍ കേന്ദ്രത്തില്‍ തിക്കും തിരക്കും: 20 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

കൊല്‍ക്കത്ത: വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ക്ക് പരിക്ക്. ബംഗാളിലാണ് സംഭവം. 11 ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന ‘വാക്‌സിന്‍ യജ്ഞത്തിലാണ് അപകടമുണ്ടായത്.  ഗുരുതര പരിക്കേറ്റ അഞ്ചുപേരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read Also : ഞങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് പോലും അവര്‍ പരിഗണിച്ചില്ല: അഫ്ഗാന്‍ വനിതാ ക്രിക്കറ്റര്‍

ജല്‍പായ്ഗുരിയിലെ ദുപ്ഗുരി ബ്ലോക്കിലെ വാക്‌സിനേഷന്‍ കേന്ദ്രമായ ഒരു സ്‌കൂളിലാണ് അപകടം നടന്നത്. സമീപ ഗ്രാമങ്ങളില്‍ നിന്നും തേയിലത്തോട്ടങ്ങളിലെ ലായങ്ങളില്‍ നിന്നും പുലര്‍ച്ചെ മുതല്‍ തന്നെ നൂറുകണക്കിന് ആളുകള്‍ സ്‌കൂള്‍ ഗേറ്റില്‍ തടിച്ചുകൂടിയിരുന്നു. രണ്ടായിരത്തോളം ആളുകള്‍ കേന്ദ്രത്തിന് സമീപം തടിച്ചുകൂടിയിട്ടുണ്ടായിരുന്നെങ്കിലും നിയന്ത്രിക്കാന്‍ പോലീസ് ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

ഒടുവില്‍ രാവിലെ 10 മണിക്ക് പോലീസ് എത്തി ഗേറ്റുകള്‍ തുറന്നപ്പോള്‍ ജനക്കൂട്ടം ക്യൂവില്‍ ഇടം പിടിക്കുന്നതിന് വേണ്ടി കേന്ദ്രത്തിന് ഉള്ളിലേക്ക് ഓടുകയായിരുന്നു. ഇതിനിടയില്‍ പെട്ട് കുട്ടികളും പ്രായമായവരുമായ നിരവധി പേര്‍ നിലത്ത് വീഴുകയായിരുന്നു. നിലത്ത് വീണ ഇവരുടെ ദേഹത്ത് ചവിട്ടിയായിരുന്നു മറ്റുള്ളവര്‍ മുന്നോട്ട് പോയത്. വീണുപോയവരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ കോവിഡ് വാക്‌സിനേഷനുള്ള ടോക്കണ്‍ ഓരോ വ്യക്തിക്കും സമയ സ്ലോട്ടുകള്‍ നിശ്ചയിച്ച് വീടുതോറും വിതരണം ചെയ്യാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button