CricketLatest NewsNewsSports

കോഹ്‌ലിയെ പുറത്താക്കാൻ ഞങ്ങൾ ഓരോ വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു: ജോ റൂട്ട്

മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരെ പരമ്പര വിജയിക്കണമെങ്കിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ ഇനിയും നിശബ്ദനായി നിർത്തണമെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. കോഹ്‌ലിയുടെ വിക്കറ്റുകൾ വേഗം വീഴ്ത്തേണ്ടതുണ്ടെന്നും ഇതുവരെ തങ്ങൾക്ക് അതിനു കഴിഞ്ഞിട്ടുണ്ടെന്നും റൂട്ട് നാലാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

‘അത് ഞങ്ങളുടെ ബൗളർമാരുടെ മികവാണ്. വിരാട് കോഹ്‌ലി ഒരു ലോകോത്തര താരമാണ്. കോഹ്‌ലിയെ നിശബ്ദനാക്കി നിർത്താൻ ബൗളർമാർക്ക് സാധിച്ചു. അത് ബൗളർമാരുടെ മികച്ച പ്രകടനം തന്നെയാണ്. പരമ്പര വിജയിക്കണമെങ്കിൽ ഞങ്ങൾക്ക് അത് തുടരേണ്ടതുണ്ട്. ഞങ്ങൾ അദ്ദേഹത്തെ പുറത്താക്കാൻ ഓരോ വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു’ റൂട്ട് പറഞ്ഞു.

Read Also:- ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: രഹാനെയ്ക്ക് പകരം സൂര്യകുമാർ യാദവിനെ കളിപ്പിക്കണമെന്ന് കനേരിയ

അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം നാളെ ഓവലിൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓരോന്നു വീതം മത്സരങ്ങൾ ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാൽ ഓവൽ ടെസ്റ്റ്‌ ഏറെ നിർണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button