Latest NewsNewsEntertainmentInternational

നൂറ് ആൺ തേനീച്ചകളെ ആകർഷിക്കാൻ ഒരു പെൺ തേനീച്ച: 30 വർഷത്തിലധികമായി നെഞ്ചിൽ തേനീച്ച കൂടുമായി ജീവിക്കുന്ന യുവാവ്

റുവാണ്ട: നമ്മളിൽ പലർക്കും തേനീച്ച എന്ന പേര് കേൾക്കുമ്പോൾ തന്നെ ഭയമാണ്. എന്നാലിപ്പോഴിതാ നൂറുകണക്കിന് തേനീച്ചകൾ മൂളിപ്പറന്നുവന്നു ദേഹത്തിരിക്കുമ്പോഴും തെല്ലും ഭയമില്ലാതെ തേരാപ്പാരാ നടക്കുന്ന യുവാവിന്റെ വാർത്തയാണ് വൈറലാകുന്നത്. സംഭവം ആഫ്രിക്കയിലെ റുവാണ്ടയിലാണ്, യുവാവിന്റെ പേര് ഇണ്ടായിസാബ.

സാബ സ്വയം വിളിക്കുന്ന പേര് ‘തേനീച്ചകളുടെ രാജാവ്’ എന്നാണ്. ഇണ്ടായിസാബ തേനീച്ച വളർത്തൽ ഒരു ഉപജീവനമാക്കിയിട്ട് മുപ്പതു വർഷത്തിലേറെയായി. ദേഹത്ത് ഒരു പെൺതേനീച്ചയെ കൊണ്ട് വെച്ചാണ് താൻ ബാക്കിയുള്ള നൂറുകണക്കിന് തേനീച്ചകളെ ആകർഷിക്കുന്നത് എന്ന് സാബ പറയുന്നു. തന്റെ അരക്കെട്ടിനടുത്ത് ഒരു നൂലിൽ ഈ പെൺ തേനീച്ചയെ സാബ ബന്ധിക്കും. അതോടെ അവിടേക്ക് ആകർഷിക്കപ്പെടുന്ന നൂറുകണക്കിന് ആണീച്ചകൾ ആ പെണ്ണീച്ചയെ വന്നു പൊതിയും.

Also Read: ‘ഓപ്പറേഷൻ മോളി’യിൽ കുടുങ്ങിയത് ലഹരി പാർട്ടി നടത്തിയ സംഘം: യുവതിയടക്കം 3 പേർ പോലീസ് വലയിൽ

വരുന്നത് പെണ്ണീച്ചയെ സംരക്ഷിക്കാൻ ആയതുകൊണ്ട് ഈ ആൺ തേനീച്ചകൾ സാബയെ കടിക്കുകയുമില്ലെന്ന് സാബ പറയുന്നു. ഈ പുതിയ ടെക്നിക് തന്നിൽ നിന്ന് അഭ്യസിക്കാൻ വേണ്ടി പലരും ഇപ്പോൾ സമീപിക്കാറുണ്ട് എന്നും സാബ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെ പതിനായിരക്കണക്കിന് തേനീച്ചകളെ ശരീരത്തിൽ പേറിക്കൊണ്ട് നടക്കുന്ന യുവാവിന്റെ ചിത്രം ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button