KeralaCinemaMollywoodLatest NewsNewsEntertainment

‘പൃഥ്വിരാജും ആഷിഖ് അബുവും പോയി വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ’: വാരിയംകുന്നനിൽ നിന്നും പിന്മാറിയതിനെതിരെ ടി സിദ്ദിഖ്

‘വാരിയംകുന്നന്‍’ വിവാദത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനെയും പൃഥ്വിരാജിനെയും പരിഹസിച്ച് കെപിസിസി വെെസ് പ്രസിഡന്റ് ടി സിദ്ദിഖ്. നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് സിനിമ വേണ്ടെന്ന് വെച്ചതെന്നും സിനിമയിൽ നിന്നും പിന്മാറുകയാണെന്നും വ്യക്തമാക്കിയ ആഷിഖ് അബുവിനേയും നടൻ പൃഥ്വിരാജിനെയും അവഹേളിക്കുന്ന രീതിയിലാണ് സിദ്ദിഖിന്റെ പരാമർശം. വാഴപ്പിണ്ടിയുടെ ഗുണങ്ങള്‍ വിവരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ ഇരുവർക്കും വാഴപ്പിണ്ടി ജ്യൂസ് നിർദേശിച്ചായിരുന്നു സിദ്ദിഖിന്റെ പരിഹാസം.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം പൃഥ്വിരാജും ആഷിഖ് അബുവും നേരിട്ടിരുന്നു. അതേസമയം പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുകയാണ്.

ടി സിദ്ദിഖിന്റെ കുറിപ്പ്:

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണണെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button