KeralaLatest NewsNews

‘വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് നാടിന് സമർപ്പിക്കും’: മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഇത് മൃഗങ്ങളിലെ വയറസിനെ പരിശോധിക്കുന്ന വൈറോളജി സെന്ററായിരിക്കും അല്ലേ?

തിരുവനന്തപുരം: രണ്ട് വർഷം മുൻപത്തെ മുഖ്യമന്ത്രി പിണറയി വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് നാടിന് സമർപ്പിക്കുമെന്ന ഫേസ്‌ബുക്ക് കുറിപ്പിനെതിരെയാണ് സോഷ്യൽ മീഡിയ രംഗത്ത് എത്തിയത്.

ചില കമന്റുകൾ ഇങ്ങനെ: കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായിട്ടും നിപ കൺഫോം ചെയ്യണം എങ്കിൽ പൂനയിലെ ലാബിലും കണ്ടെത്തണം, തമ്പ്രാമിനാഞ്ഞാന്ന്നിപ്പാ സാമ്പിൾ പരിശോധിക്കാൻ കേരളത്തിന് പുറത്താണല്ലോ കൊണ്ടുപോയത്. ഇത് മൃഗങ്ങളിലെ വയറസിനെ പരിശോധിക്കുന്ന വൈറോളജി സെന്ററായിരിക്കും അല്ലേ? , വൈറോളജി ലാബ് റെഡിയായില്ലേ, സ്‌കൂൾ ബയിൽഡിങ് പോലെ തിടുക്കപ്പെട്ട് ഉത്ഘാടനം ചെയ്താൽ മാത്രം പോര അവിടെ ലാബും ശരിയാക്കണം..

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 10.30 ന് തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി’യുടെ ആദ്യഘട്ടം ഉദ്ഘാടനമാണ് നിർവഹിക്കുക. അന്താരാഷ്ട്രാ പ്രശസ്തരായ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ.

കഴിഞ്ഞ മെയ് 30 ന് ശിലാസ്ഥാപനം നിർവ്വഹിച്ച പദ്ധതിയുടെ ആദ്യ ഘട്ടമാണ് എട്ടു മാസത്തിനകം പൂർത്തിയാകുന്നത്. 25,000 ചതുരശ്രഅടിയിൽ ഒരുക്കിയ പ്രീ ഫാബ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. പകർച്ചവ്യാധികൾക്കിടയാക്കുന്ന വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകൾ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ കഴിയും.

Read Also: ഒപ്പം ഫോട്ടോയെടുത്തതില്‍ തെറ്റില്ല: എന്‍.ടി.സാജനെതിരായ റിപ്പോര്‍ട്ട് തിരിച്ചയച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി

അന്താരാഷ്ട്രതലത്തിൽ ഗവേഷണസംബന്ധ സൗകര്യങ്ങൾ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജൻസിയായ ‘ഗ്‌ളോബൽ വൈറൽ നെറ്റ്‌വർക്കി’ന്റെ സെന്റർ കൂടി ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഈ ഏജൻസിയുടെ സെന്റർ വരുന്നത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സംബന്ധിച്ച വിശദമായ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button