Latest NewsUAENewsInternationalGulf

ടോക്കിയോ പാരലിംമ്പിക്‌സ് വിജയം: യുഎഇ ടീംമംഗങ്ങളെ പ്രശംസിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: യുഎഇ പാരലിംമ്പിക്‌സ് ടീമിനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പകിനാറാമത് സമ്മർ പാരലിംമ്പിക്‌സ് മത്സരത്തിൽ സ്വർണ്ണവും വെള്ളിയും വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകളാണ് യുഎഇ ടീം നേടിയത്.

Read Also: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: വിരാട്‌ കോഹ്‌ലി ക്യാപ്ടന്‍, മലയാളി താരം സഞ്ജു പുറത്ത്

ജപ്പാനിലെ ടോക്കിയോയിൽ 163 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 4,400 അത്ലറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്. പാരാലിമ്പിക് ഗെയിംസിൽ രാജ്യത്തിന്റെ പതാക ഉയർത്താൻ കഴിഞ്ഞുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പാരാലിംമ്പിക് ചാമ്പ്യന്മാരുടെ വിജയം യുഎഇയ്ക്ക് അഭിമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ യുഎഇ പാരാലിമ്പിക് പ്രതിനിധി സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടോക്കിയോ പാരാലിംമ്പിക് ഗെയിംസിൽ നിങ്ങൾ നേടിയ നേട്ടങ്ങളിലും മെഡലുകളിലും യുഎഇ അഭിമാനിക്കുന്നു. അന്താരാഷ്ട്ര കായിക വേദിയിൽ നിങ്ങൾ യുഎഇയുടെ പ്രശസ്തി ഉയർത്തി. കഠിനാധ്വാനവും അർപ്പണബോധവുമാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം. നിങ്ങളുടെ വിജയം നേട്ടങ്ങൾ സ്വന്തമാക്കാനാഗ്രഹിക്കുന്ന മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കർണാടകയിലെ ബെളഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കണമെന്നു വാദിച്ച ശിവസേന അവിടെ ഇലക്ഷനിൽ എട്ടുനിലയിൽ പൊട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button