Latest NewsNewsInternationalKuwaitGulfCrime

തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ കഴിയാം

ആര്‍ക്കുവേണമെങ്കിലും തടവുകാരെ വീട്ടില്‍ സന്ദര്‍ശിക്കാനാകും

കുവൈത്ത് സിറ്റി: തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിച്ച് കുവൈറ്റ്. മൂന്നു വര്‍ഷത്തില്‍ കുറവ് തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

ആര്‍ക്കുവേണമെങ്കിലും തടവുകാരെ വീട്ടില്‍ സന്ദര്‍ശിക്കാനാകും. എന്നാല്‍ വീടുകളിലെത്തുന്നവരെ മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിനായി ട്രാക്കിംഗ് സംവിധാനം തടവില്‍ കഴിയുന്ന ആളുടെ ദേഹത്ത് ധരിപ്പിക്കും. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ വിളിച്ച് അനുമതി എടുത്താല്‍ മാത്രമെ ആശുപത്രിയില്‍ പോകാന്‍ കഴിയുകയുള്ളു. ട്രാക്കിംഗ് സംവിധാനം ഊരിമാറ്റാനോ നശിപ്പിക്കാനോ പാടില്ല. ഇങ്ങനെ ചെയ്താല്‍ കുറ്റം ചുമത്തി വീണ്ടും ജയിലിലേക്ക് മാറ്റും. തടവുകാരന്‍ താമസസ്ഥലത്തിന്റെ പരിധി വിട്ട് പുറത്ത് കടക്കരുതെന്നാണ് നിയമം.

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പാടില്ല. താമസസ്ഥലത്തും അതിന് പരിസരത്തും ട്രാക്കിംഗ് ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിന് തടസമാകുന്ന ജാമറുകള്‍ ഉണ്ടാകരുത്. മാനുഷിക പരിഗണനയിലാണ് കുവൈറ്റ് പുതിയ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി തടവുകാര്‍ ജയില്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇതിനൊപ്പം വീട്ടുകാരുടെ അനുമതിയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button