Latest NewsNewsInternationalOmanGulf

12 വയസിന് മുകളിലുള്ള വിദ്യാർത്ഥികളിൽ 90 ശതമാനം പേർക്കും വാക്‌സിൻ നൽകി: നിർണായക നേട്ടം കരസ്ഥമാക്കി ഒമാൻ

മസ്‌കത്ത്: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം തീർത്ത് ഒമാൻ. 12 മുതൽ 17 വയസ് വരെ പ്രായമുള്ള സ്‌കൂളിൽ വിദ്യാർത്ഥികളിൽ 90 ശതമാനം പേർക്കും ഒമാൻ കോവിഡ് വാക്‌സിൻ നൽകി. എല്ലാ ഗവർണറേറ്റുകളിലുമായി ആകെ 3,05,530 വിദ്യാർത്ഥികൾക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: പിഡിപി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍: പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് മഅ്ദനി

2,77,381 വിദ്യാർത്ഥികൾക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിനും 28,149 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും ഒമാൻ ഇതുവരെ നൽകിയിട്ടുണ്ട്. അതേസമയം ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഒരു കോവിഡ് മരണമാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും 97 പേർ കൂടി രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

3,02,924 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,93,007 പേരും രോഗമുക്തി നേടി. 4,084 പേർക്ക് കോവിഡിനെ തുടർന്ന് ഒമാനിൽ ജീവൻ നഷ്ടപ്പെട്ടു. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്കെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്‌കോയ്‌ക്ക് നൽകാൻ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button