ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

തന്റെ ഭാര്യയെ കുറിച്ച് ചിലർ മോശം കമന്റുകൾ ചെയ്യുന്നുവെന്ന് ബാല: വീഡിയോ

കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരുകയോ, നമ്പര്‍ തരുകയോ ചെയ്താല്‍ സംസാരിക്കാമെന്നും താരം

കൊച്ചി: അടുത്തിടെയയായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം. തുടർന്ന് സെപ്റ്റംബർ 5ന് വിവാഹ റിസപ്‌ഷൻ നടത്തുകയും നിരവധി താരങ്ങൾ ബാലയ്ക്കും ഭാര്യ എലിസബത്തിനും ആശംസയുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാല ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. എലിസബത്തിന്റെ പിറന്നാൾ ദിനത്തിലാണ് ബാല വീഡിയോയുമായെത്തിയത്. പിറന്നാൾ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതോടൊപ്പം തന്നെ തന്റെ ഭാര്യയെ കുറിച്ച് ചിലർ മോശം കമന്റുകൾ ചെയ്യുന്നുവെന്ന് ബാല പറയുന്നു.

എന്നാൽ പോസ്റ്റിന് താഴെ വന്ന ഇത്തരം നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണെന്നാണ് ബാല പറയുന്നത്. ആര് എഴുതിച്ചു എന്നതിനെ കുറിച്ചൊന്നും ബാല വീഡിയോയില്‍ പറയുന്നില്ല. തന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ എലിസബത്തിനെ കുറിച്ച് ഇത്തരത്തില്‍ മോശം കമന്റ് എഴുതുന്നത് തെറ്റാണെന്നും ബാല പറഞ്ഞു. കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരുകയോ, നമ്പര്‍ തരുകയോ ചെയ്താല്‍ സംസാരിക്കാമെന്നും താരം പറയുന്നു.

https://www.facebook.com/ActorBalaOfficial/posts/403782364440881?__cft__[0]=AZXIHf3SGaU-U7A-kOM6zVoBUlF9QaT4egMOzX4jW0xPM6a3LVaw13z33WR83D3ROC02RvNQK1pZAUFjUAqIezpei1Dn-OTGs332xQjVrmYfX8r-34CBZk2QKAdS02EgDbeXFml28PcmT9CJh1-VYTybP30OOi4iMZAovQvwsh5oww&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments

Related Articles


Back to top button