Latest NewsIndia

താലിബാൻ സർക്കാർ നിയമവിരുദ്ധം,രാജ്യത്തെ ഭൂരിപക്ഷത്തിനെതിര് : ഇന്ത്യയിലെ അഫ്ഗാൻ എംബസി

അഫ്ഗാൻ വിദേശകാര്യമന്ത്രാലയത്തിൻറെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയത്

ന്യൂഡൽഹി: താലിബാൻ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയിലെ അഫ്​ഗാൻ എംബസി. താലിബാൻ സർക്കാർ നിയമവിരുദ്ധമെന്നാണ് ഇന്ത്യയിലെ അഫ്ഗാൻ എംബസി വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്ന് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഫ്ഗാൻ വിദേശകാര്യമന്ത്രാലയത്തിൻറെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയത്.

അഫ്​ഗാനിൽ താലിബാൻ ഇടക്കാല സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ അഫ്​ഗാൻ എംബസി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. താലിബാൻ സർക്കാരിൽ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടെങ്കിലും തൽക്കാലം മൗനം പാലിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button