ThrissurPalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamKeralaNattuvarthaLatest NewsNewsIndiaInternational

നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി: മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉദ്ഘാടനം

2016 ലെ സൗദി സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അബ്ദുൽ അസീസ് രാജാവിനു സമ്മാനമായി നൽകിയത് ചേരമാൻ പള്ളിയുടെ സ്വർണ്ണ മാതൃകയായിരുന്നു

കൊടുങ്ങല്ലൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം തന്റെ ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബ് നാട്ടിൽ നിനും വന്ന മാലിക് ഇബ്നു ദിനാർ ആണ് ഈ പള്ളി പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്.

Also Read:ജീവന് മതവിശ്വാസത്തെക്കാൾ പ്രാധാന്യമുണ്ട്: മദ്രാസ് ഹൈക്കോടതി

പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന പള്ളിയിലെ കുളം ഇന്നും സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്. 2016 ൽ നരേന്ദ്ര മോദി സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തിയപ്പോൾ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് ടി.വി. അനുപമ ജിന നിർമ്മിച്ച ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃകയായിരുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതുക്കിയ പള്ളിയുടെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നവിധമാണ് പള്ളി പുനർനിർമ്മിച്ചിട്ടുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കേരളീയ വാസ്തുശില്പമാതൃകയിലുള്ള പഴയ പള്ളിയാണ് പുനർനിർമിച്ചത്. 1974-ന് ശേഷം മൂന്ന് ഘട്ടങ്ങളിലായുണ്ടായ കോൺക്രീറ്റ് നിർമിതികൾ പൊളിച്ചുമാറ്റി പഴയ പള്ളിയുടെ തനത് വാസ്തുശൈലി വീണ്ടെടുക്കുകയും, പഴയ പള്ളിയുടെ രണ്ടു തട്ടുകളായുള്ള മേൽക്കൂര പൂർണമായും തേക്കുതടി ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button