Latest NewsKeralaNews

താലിബാനെ വിമർശിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ ക്രൂരമായി മർദ്ദിച്ച് എസ് ഡി പി ഐ പ്രവർത്തകർ

കാസർകോട് : താലിബാനെ വിമർശിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ എസ്ഡിപിഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ചെമ്പരിക്ക സ്വദേശി മുഹമ്മദ് അബ്ദുള്ളയെയാണ് എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചത്.

Read Also : സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യവകുപ്പ് | 

കഴിഞ്ഞ മാസം 31 നാണ് ആക്രമണം ഉണ്ടായതെന്ന് അബ്ദുള്ളയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പരിക്കേറ്റ അബ്ദുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷമാണ് പോലീസിൽ പരാതി നൽകിയത്.

അതേസമയം പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്ളയെ എസ്ഡിപിഐ പ്രവർത്തകർ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. ഫോണിലൂടെയാണ് ഇവർ നിരന്തരം ഭീഷണി മുഴക്കുന്നതെന്നും അബ്ദുള്ള പറയുന്നു. അബ്ദുള്ളയെ ആക്രമിച്ച അഞ്ച് എസ്ഡിപിഐക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരെ പിടികൂടിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button