Latest NewsNewsInternational

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം നീക്കം ചെയ്യാനാവില്ല : നിയമം നിലവില്‍ വന്നു

കാലിഫോര്‍ണിയ : ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം നീക്കരുതെന്ന് നിയമം. അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലാണ് ഈ നിയമം നിലവില്‍ വന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബില്‍ പാസായത്. ഇത്തരം ഒരു നിയമം അമേരിക്കയില്‍ പാസാക്കിയ ആദ്യ സംസ്ഥാനമാണ് കാലിഫോര്‍ണിയ. നിരവധി പരാതികള്‍ ഉയര്‍ന്നുവന്നതോടെയാണ് ഇക്കാര്യത്തില്‍ നിയമം കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറായത്.

Read Also : താനെന്തൊരു വൃത്തികെട്ടവൻ ആണെടോ ‘വിഷ’പ്പേ: നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിൽ പാല ബിഷപ്പിനെതിരെ ജിയോ ബേബി

ഇനിമുതല്‍ പങ്കാളി സമ്മതിക്കാതെ കോണ്ടം നീക്കം ചെയ്താല്‍ കോടതിയില്‍ നടപടി നേരിടേണ്ടി വരും. കോണ്ടം നീക്കം ചെയ്തത് കൊണ്ട് ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് മറുപടി നല്‍കേണ്ടിയും വരും. സ്ത്രീകള്‍ക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ലൈംഗിക ബന്ധത്തിനിടെ അവര്‍ അറിയാതെ പങ്കാളി കോണ്ടം നീക്കം ചെയ്യുന്നതിലൂടെ വിഷമതകള്‍ ഉണ്ടാവുന്നു എന്ന് യേല്‍ യൂണിവേഴ്‌സിറ്റി പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഈ നിയമം പാസാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button