പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടു പോലീസുകാര്‍ക്ക് കൂടി കോവിഡ്. ഇതോടെ മൊത്തം 14 പേര്‍ക്കാണ് സ്റ്റേഷനില്‍ കോവിഡ് പോസിറ്റീവ് ആയത്. രോഗത്തിന്റെ തീവ്രതയും രോഗികളുടെ എണ്ണവും കൂടുന്നതോടെ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനമിപ്പോൾ മന്ദഗതിയിലായിരിക്കുന്നു.
Also Read:അഫ്ഗാന്റെ മണ്ണ് താലിബാനിൽ നിന്ന് മോചിപ്പിക്കുമോ? സുരക്ഷ ഉത്കണ്ഠ പങ്കുവെച്ച് ഇന്ത്യ
സിഐ, മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ എന്നിവര്‍ക്കാണ് ഇപ്പോള്‍ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പോസിറ്റീവ് ആയത് . കഴിഞ്ഞ ദിവസം ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പോലീസുകാർക്കിടയിലെ കോവിഡ് വ്യാപനം ഉടൻ പിടിച്ചുകെട്ടാനാണ് അധികൃതർ ശ്രമിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ വീണ്ടും കോവിഡ് കേസുകൾ 30000 കടന്നു. രോഗം നിയന്ത്രിക്കാൻ സർക്കാരും അധികൃതരും ശ്രമിച്ചിട്ടും വീണ്ടും കേസുകൾ കൂടിക്കൊണ്ടേയിരിക്കുന്നതോടെ വലിയ പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments