IdukkiErnakulamThrissurPalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamKeralaNattuvarthaLatest NewsNewsIndia

ജലീലിന് സെന്റർ ഫ്രഷ് കൊടുത്ത് സി പി എം: മണ്ടത്തരങ്ങള്‍ കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വാ തുറക്കരുതെന്ന് നിർദേശം

കെ ടി ജലീൽ ഇപ്പോൾ പാർട്ടിയിൽ വല്ലാതെ ഒറ്റപ്പെട്ടു പോയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ നടത്തുന്ന നീക്കങ്ങളെ പിടിച്ചു കെട്ടാൻ പാർട്ടി നിർദ്ദേശം. പാര്‍ട്ടിയുടെ അതൃപ്തിയും വിയോജിപ്പും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അറിയിച്ചു. ഇതോടെ കുത്തിപ്പൊക്കിയ എല്ലാ കേസുകളും ജലീൽ തനിച്ച് നേരിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ജലീലിന്റെ വായടപ്പിക്കാൻ ശ്രമിച്ചിരുന്നു.

Also Read:ആസ്മയെ പ്രതിരോധിക്കാന്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം!

കെ ടി ജലീലിനോട് പ്രതികരണങ്ങളിൽ ജാഗ്രത പുലര്‍ത്തണമെന്നും സഹകരണബാങ്കിലെ ഇ.ഡി. അന്വേഷണം പാര്‍ട്ടി നിലപാടിനെതിരാണെന്നും കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നതും ശരിയല്ലെന്നുമാണ് സിപിഎം പറഞ്ഞത്. ജലീലിന്റെ എല്ലാ ആരോപണങ്ങളെയും മുഖ്യമന്ത്രി ഇന്നലെ നിരാകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് പിന്നാലെ ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവനും രംഗത്തെത്തി. ‘സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡിയുടെ ആവശ്യമില്ലെന്നായിരുന്നു വാസവന്റെ വാദം.

ജലീൽ പറഞ്ഞതിനെല്ലാം കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണം സംസ്ഥാന വിഷയമാണ്. ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോഴാണ്. വിഷയം ജലീല്‍ എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ലെന്നായിരുന്നു ജലീലിനെ വിമർശിച്ചുകൊണ്ടുള്ള വാസവന്റെ മറുപടി.

അതേസമയം, കെ ടി ജലീൽ ഇപ്പോൾ പാർട്ടിയിൽ വല്ലാതെ ഒറ്റപ്പെട്ടു പോയല്ലോ എന്നാണ് സാമൂഹ്യമാധ്യമങ്ങൾ ഇതിനെ വിലയിരുത്തുന്നത്. ജലീലിന് പാർട്ടി സെന്റർ ഫ്രഷ് കൊടുത്തെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button