Latest NewsNewsIndia

നാഷനല്‍ കോണ്‍​ഫറന്‍സ്​ നേതാവ്​ അപാര്‍ട്ട്​മെന്‍റില്‍ മരിച്ചനിലയില്‍: ബാത്ത്​റൂമില്‍ അഴുകിയ നിലയിൽ ശരീരം, ദുരൂഹത

സെപ്​റ്റംബര്‍ മൂന്നിന്​ ഡല്‍ഹിയില്‍നിന്ന്​ കാനഡയിലേക്ക്​ പോകാനിരുന്നയാളാണ്​ ത്രിലോചന്‍ സിങ്​ വാസിര്‍.

ന്യൂഡല്‍ഹി: നാഷനല്‍ കോണ്‍​ഫറന്‍സ്​ നേതാവ്​ ത്രിലോജന്‍ സിങ്​ വാസിര്‍ ഡല്‍ഹിയിലെ അപാര്‍ട്ട്​മെന്‍റില്‍ മരിച്ചനിലയില്‍. ബാത്ത്​റൂമില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഡല്‍ഹിയിലെ മോത്തി നഗര്‍ പ്രദേശത്തെ അപാര്‍ട്ട്​മെന്‍റില്‍നിന്ന്​ വ്യാഴാഴ്ച രാവിലെയാണ്​ മൃതദേഹം ക​ണ്ടെത്തുന്നത്​. കൊലപാതക കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ മോത്തി നഗര്‍ പൊലീസ്​ അന്വേഷണം ആരംഭിച്ചു. അപാര്‍ട്ട്​മെന്‍റില്‍ നിന്ന്​ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പരിശോധനയില്‍ അപാര്‍ട്ട്​മെന്‍റി​ന്‍റെ വാതില്‍ പുറത്തുനിന്ന്​ കുറ്റിയിട്ട നിലയിലായിരുന്നു. പിന്നീട്​ ബാത്ത്​റൂമിന്​ സമീപം അഴുകിയ നിലയില്‍ വാസിറിന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്​തു. വാസിറിന്‍റെ മൊബൈല്‍ ഫോണും സമീപത്തുനിന്ന്​ കണ്ടെടുത്തു. ഹര്‍പ്രീത്​ സിങ്​ ഖല്‍സ എന്നയാളാണ്​ ഈ അപാര്‍ട്ട്​മെന്‍റ്​ വാടകക്കെടുത്തത്​. ഇയാള്‍ ഒളിവിലാണെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും​ പൊലീസ്​ പറഞ്ഞു.

Read Also: അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരണം : തുര്‍ക്കി, ചൈന, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍ എന്നിവയ്ക്ക് താലിബാന്റെ ക്ഷണം

സെപ്​റ്റംബര്‍ മൂന്നിന്​ ഡല്‍ഹിയില്‍നിന്ന്​ കാനഡയിലേക്ക്​ പോകാനിരുന്നയാളാണ്​ ത്രിലോചന്‍ സിങ്​ വാസിര്‍. എന്നാല്‍, അന്നേ ദിവസം വാസിര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. കുടുംബം അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു അറിവും ലഭിച്ചിരുന്നില്ല.

shortlink

Post Your Comments


Back to top button