Latest NewsUAENewsInternationalGulf

അപകടത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി യുഎഇയിൽ എത്തിച്ചു: ചികിത്സാ ചെലവ് ഏറ്റെടുത്ത് ദുബായ് പോലീസ്

ദുബായ്: ഒമാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ദുബായ് പോലീസ് ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി യുഎഇയിലെത്തിച്ചു. ഒമാനിലെ നിസ്വയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥന്റെ ചികിത്സാ ചെലവ് ദുബായ് പോലീസ് ഏറ്റെടുത്തു.

Read Also: ‘മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ നിർത്തുന്ന പ്രസ്താവന’: ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എസ്കെഎസ്എസ്എഫ്

അപകടം നടക്കുമ്പോൾ പോലീസ് അവധിയിലായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ എയർ ആംബുലൻസ് വഴി ഒമാനിൽ നിന്നും ആദ്യം യുഎഇയിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് അദ്ദേഹത്തെ യുഎഇയിലേക്ക് എത്തിച്ചത്. പോലീസ് ഉദ്യോഗസ്ഥനെ നാട്ടിലേക്ക് എത്തിക്കാൻ റെക്കോർഡ് വേഗത്തിലാണ് ദുബായ് പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

നിലവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: മഞ്ഞുമൂടിയ റോഡുകളിൽ ബസുകളും ട്രക്കുകളും സർവ്വീസ് നടത്തരുത്: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button