KeralaLatest NewsNews

ഡി.വൈ.എഫ്.ഐ യുടെ സംസ്ഥാന വ്യാപക ചക്രസ്തംഭന സമരം നാളെ

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തില്‍ പ്രതിഷേധിച്ച്‌ നാളെ ചക്രസ്തംഭന സമരം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Read Also : കഴിഞ്ഞ 7 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നേതാക്കളെ നഷ്ടമായ പാര്‍ട്ടി കോണ്‍ഗ്രസ് : ഏറ്റവും കൂടുതൽ നേട്ടം ബിജെപിക്ക് 

എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും വൈകിട്ട് നാല് മുതല്‍ നാല് പത്ത് വരെ പത്ത് മിനുറ്റ് ദൈര്‍ഘ്യമുള്ള സമരമാണ് സംഘടിപ്പിക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എറണാകുളത്തും പ്രസിഡന്‍റ് എസ്. സതീഷ് തിരുവനന്തപുരത്തും എസ്.കെ സജീഷ് കണ്ണൂരിലും സമരപരിപാടികളില്‍ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പത്തനംതിട്ടയിലും വി.കെ സനോജ് കാസര്‍കോടും എം. വിജിന്‍ എം.എല്‍.എ പയ്യന്നൂരിലും ഗ്രീഷ്മ അജയഘോഷ് തൃശ്ശൂരിലും ചിന്ത ജെറോം കൊല്ലത്തും സമരത്തില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button