Latest NewsCinemaNewsIndiaEntertainmentKollywood

‘അഞ്ചാമത്തെ ദേശീയ പുരസ്കാരവും നിനക്ക് തന്നെ’: തലൈവി കണ്ട ശേഷം അച്ഛനും അമ്മയും അഭിനന്ദനം അറിയിച്ചുവെന്ന് കങ്കണ

തിരുവനന്തപുരം: തലൈവി സിനിമയിലെ ചിത്രം കണ്ട ശേഷം അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അച്ഛനും അമ്മയും അഭിനന്ദനം അറിയിച്ചെന്ന് ബോളിവുഡ് നടി കങ്കണ. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം പറയുന്ന ചിത്രമാണ് ‘തലൈവി’. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റും വലിയ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read:മുഹമ്മദിനെപ്പറ്റിയുള്ള ആ ചോദ്യം തെറ്റായി തോന്നുന്നില്ല, ഞാനിപ്പോൾ രണ്ടു കൈകൾ കൊണ്ടും എഴുതും: ടി ജെ ജോസഫ്

തലൈവിയിൽ ജയലളിതയായിത്തന്നെയാണ് കങ്കണ എത്തുന്നത്. എംജിആറിന്‍റെ റോളില്‍ എത്തുന്നത് അരവിന്ദ് സ്വാമിയും. രണ്ടുപേരുടെയും കാസ്റ്റിങ്ങും, സിനിമയ്ക്ക് വേണ്ടിയുള്ള മേക് ഓവറുകളും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്. സിനിമ കണ്ട അച്ഛനും അമ്മയും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കങ്കണ സാമൂഹ്യമാധ്യമങ്ങളിലും മറ്റും പങ്കുവച്ചിരിക്കുന്നത്.

എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന തലൈവി റിലീസിന് മുൻപായി പ്രത്യേക സ്‌ക്രീനിംഗ് നടന്നിരുന്നു. ഇത് കണ്ടാണ് തന്റെ അച്ഛനും അമ്മയും അഞ്ചാം ദേശീയ പുരസ്‌ക്കാരത്തിന് അഭിനന്ദിച്ചതെന്ന് കങ്കണ പറയുന്നു. ജയലളിതയ്ക്ക് ലോകമൊട്ടാകെ അനേകം ആരാധകർ ഉള്ളത് കൊണ്ട് തന്നെ കങ്കണയും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button