KeralaLatest NewsNews

ഡിഎന്‍എ ടെസ്റ്റില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും പ്രതിയായ ശ്രീനാഥിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഡ്വ.ബി.എ ആളൂര്‍?

തിരുവനന്തപുരം: തന്നെ ഗര്‍ഭിണിയാക്കിയെന്ന പെണ്‍കുട്ടിയുടേയും വീട്ടുകാരുടേയും പരാതിയില്‍ അറസ്റ്റിലായ ശ്രീനാഥ് ഡിഎന്‍എ ടെസ്റ്റില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും, വിടാതെ പിന്തുടര്‍ന്ന് പൊലീസ്. ശ്രീനാഥ് ബൈക്കില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പൊലീസ് കേസ്. എന്നാല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ശ്രീനാഥിന് ബൈക്ക് ഓടിക്കാനറിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. സ്വന്തമായി ബൈക്കും ഇല്ല. എന്നാല്‍ ശ്രീനാഥുമായി ഒരു ബന്ധവുമില്ലാത്ത ബൈക്ക് തെളിവാക്കി ശ്രീനാഥിന്റെ പേരില്‍ കേസെടുത്തിരിക്കുകയാണ്.

Read Also : സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍

ഡിഎന്‍എ ടെസ്റ്റ് നെഗറ്റീവായിട്ട് പത്ത് ദിവസത്തോളമായിട്ടും യഥാര്‍ത്ഥ പ്രതിയെ പിടിക്കാന്‍ പൊലീസ് താല്‍പര്യം കാണിക്കുന്നില്ലെന്നും ശ്രീനാഥിന്റെ കുടുംബം ആരോപിക്കുന്നു.  പൊലീസ് മനഃപൂര്‍വം ശ്രീനാഥിനെ കള്ളക്കേസ് സൃഷ്ടിച്ച് കുടുക്കുകയായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.

കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി പൊലീസിനെതിരെ നിയമ നടപടികളിലേയ്ക്ക് കടക്കുകയാണ് ശ്രീനാഥും കുടുംബവും. ജൂലൈ മാസം 22 ന് രാത്രിയാണ് പോക്‌സോ കേസില്‍ ശ്രീനാഥിനെ വീട്ടില്‍ നിന്ന് കല്‍പകഞ്ചേരി പൊലീസ് പിടിച്ചുകൊണ്ടുപോയത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൈകള്‍ തോര്‍ത്തുപയോഗിച്ച് കെട്ടിയിട്ടാണ് പതിനാറുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം തോര്‍ത്തുമുണ്ടും കത്തിയും തെളിവായി പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

എന്നാല്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ ശ്രീനാഥിനെ മാത്രം പ്രതിയാക്കിയ പൊലീസ് വെട്ടിലായി.  ഡി.എന്‍.എയുടെപേരില്‍ ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, അഡ്വ.ബി.എ ആളൂര്‍ ശ്രീനാഥിന്റെ വക്കാലത്ത് ഏറ്റെടുക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button