Latest NewsNewsIndia

തീവ്രവാദികളെ ഭയന്ന് വീടുകളും സ്വത്തുക്കളും ഉപേക്ഷിച്ച് പോയ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശത്ത് തിരിച്ചെത്താം

നിര്‍ണായക നടപടിയുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: തീവ്രവാദികളെ ഭയന്ന് സ്വന്തം വീടുകളും സ്വത്തുവകകളും ഉപേക്ഷിച്ച് നാടുവിട്ട കശ്മീരി പണ്ഡിറ്റുകളെ സ്വദേശത്ത് തിരിച്ചെത്തിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. പണ്ഡിറ്റുകള്‍ക്ക് നഷ്ടപ്പെട്ട ഭൂമിയും വീടുകളും വീണ്ടെടുക്കുന്നതിനായുളള നടപടികള്‍ ത്വരിതപ്പെടുത്താനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി കശ്മീര്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ പോര്‍ട്ടല്‍ തുടങ്ങി. ഈ പോര്‍ട്ടലില്‍ തങ്ങളുടെ പൂര്‍വികരുടെ ഭൂമിയെക്കുറിച്ചോ വീടിനെക്കുറിച്ചോ വിവരം നല്‍കിയാല്‍, അടുത്ത 15 ദിവസത്തിനുള്ളില്‍ നടപടികള്‍ ആരംഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീരി പണ്ഡിറ്റുകള്‍ക്കായി ജമ്മു കശ്മീര്‍ മൈഗ്രന്റ് ഇമ്മുവബിള്‍ പ്രോപ്പര്‍ട്ടി ആക്ട് പൂര്‍ണ്ണമായി നടപ്പാക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരവിട്ട് ഏകദേശം ഒരു മാസത്തിനുള്ളിലാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ നടപടി ഉണ്ടായിരിക്കുന്നത്.

Read Also : അഫ്ഗാൻ ജനതയ്ക്ക് സഹായഹസ്തവുമായി യുഎഇ

ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം അറുപതിനായിരത്തിലധികം പേരാണ് 90 കളുടെ ആദ്യം തീവ്രവാദികളെ ഭയന്ന് വീടുകള്‍ ഉപേക്ഷിച്ചത്. വീടുകളും ഭൂമികളും ബലമായി പണ്ഡിറ്റുകളില്‍ നിന്നും പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷമായിരുന്നു അന്നുണ്ടായിരുന്നതെന്നും മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button