
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ വിലകുറഞ്ഞ രണ്ട് എൻട്രിലെവൽ പ്ലാനുകൾ പിൻവലിച്ചു. 39 രൂപയുടെയും 69 രൂപയുടെയും ജിയോ ഫോൺ പ്ലാനുകളാണ് പിൻവലിച്ചിരിക്കുന്നത്. ഇതോടെ ജിയോ ഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാൻ 75 രൂപയുടേതായി. 749 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ജിയോ ഫോൺ ഉപയോക്താക്കൾക്ക് കമ്പനി നൽകുന്നത്.
ജിയോ ഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്ന 39 രൂപയുടെയും 69 രൂപയുടെയും പ്ലാനുകൾ 14 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകി വരുന്നത്. 39 രൂപയുടെ പ്ലാൻ ദിവസവും 100 എംബി ഡാറ്റയും 14 ദിവസത്തേക്ക് സൗജന്യ കോളുകളും നൽകിയിരുന്നു. 69 രൂപയുടെ പായ്ക്കിൽ 14 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ നൽകുന്നതിനൊപ്പം മൊത്തം 7 ജിബി ഡാറ്റയും നൽകിയിരുന്നു.
Read Also:- ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽ: ഇന്ത്യയുടെ സൂപ്പർ താരം പുറത്ത്
കോവിഡ് പശ്ചാത്തലത്തിൽ താഴ്ന്ന വരുമാനമുള്ള ആളുകൾക്ക് കോളിംഗ്, ഡാറ്റ ആനുകൂല്യങ്ങൾ നൽകാനാണ് ജിയോ 39 രൂപയുടെയും 69 രൂപയുടെയും ജിയോ ഫോൺ പ്ലാനുകൾ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു എന്നതുകൊണ്ടാണ് രണ്ടു പ്ലാനുകൾ നിർത്തലാക്കിയത്. വരുമാനം കുറഞ്ഞ ധാരാളം ആളുകൾ റീചാർജ് ചെയ്ത പ്ലാനുകൾ ആയിരുന്നു ഇവ.
Post Your Comments