KottayamKeralaNattuvarthaLatest NewsNewsIndia

താനെന്തൊരു വൃത്തികെട്ടവൻ ആണെടോ ‘വിഷ’പ്പേ: നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിൽ പാല ബിഷപ്പിനെതിരെ ജിയോ ബേബി

കോട്ടയം: കേരളത്തില്‍ ലവ് ജിഹാദിനൊപ്പം തന്നെ നാര്‍ക്കോട്ടിക് ജിഹാദം നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ ആരോപണത്തില്‍ ബിഷപ്പിനെ കടന്നാക്രമിച്ച് സംവിധായകൻ ജിയോ ബേബി. ‘വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചു പറയുവാണ്. താനെന്തൊരു വൃത്തികെട്ടവന്‍ ആണെടോ വിഷ പ്പേ’ എന്നാണ് ജിയോ കുറിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സംസ്ഥാനത്ത് ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക്ക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട് ആരോപിച്ചത്. ഇത്തരത്തില്‍ ഉള്ള ആളുകള്‍ക്ക് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇതിന്റെ ഇരയാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Also Read:രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് ഇലക്ഷന്‍ കമ്മീഷന്‍

കത്തോലിക്ക യുവാക്കളിലും പെണ്‍കുട്ടികള്‍ക്കിടയിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മറ്റു മതങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ഇപ്പോള്‍. ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ് ലവ് ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററുകളാകുന്നു എന്ന് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞത് അദ്ദേഹം വീണ്ടും ഓര്‍മ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button