KeralaLatest NewsIndia

കേരളത്തിലെ കൊവിഡ് നയം ശരിയല്ല, യോഗിയുടെ സാന്നിധ്യത്തിൽ ഉത്തര്‍പ്രദേശിനെ വാനോളം പ്രശംസിച്ച്‌ സാബു ജേക്കബ്

യോഗി ആദിത്യനാഥ് കിറ്റെക്‌സിനെ ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്തു.

ലക്‌നൗ: കേരളത്തിന്റെ കൊവിഡ് നയം ശരിയല്ലെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം ജേക്കബ്. കേരള സര്‍ക്കാര്‍ അനാവശ്യമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എവിടെയൊക്കെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് പോലും അറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് കൂടി പങ്കെടുത്ത പരിപാടിയ്‌ക്കിടെയായിരുന്നു സാബു കേരളത്തെ വിമര്‍ശിച്ചത്. ഉത്തര്‍പ്രദേശിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. യുപി സര്‍ക്കാര്‍ സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികള്‍ അഭിനന്ദാര്‍ഹമാണെന്ന് സാബു പറഞ്ഞു.കിറ്റക്‌സിലെ 700ലധികം തൊഴിലാളികള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

ഇവര്‍ നാട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍, പരിശോധിക്കുമ്പോള്‍ കൊവിഡ് കണ്ടെത്താന്‍ കഴിയുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. കേരളത്തില്‍ സ്ഥിതി അങ്ങനെയല്ല. അമ്പത് പേരെ പരിശോധിച്ചാല്‍ 25 പേര്‍ക്കും കൊവിഡായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായ ഒരിടത്ത് വ്യവസായം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഇതിനുപിന്നാലെ യോഗി ആദിത്യനാഥ് കിറ്റെക്‌സിനെ ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button