News

അര്‍ധരാത്രി സൈനിക പരേഡ്: സ്ഥാപക വാര്‍ഷിക ദിനം ആഘോഷമാക്കി ഉത്തരകൊറിയ

കഴിഞ്ഞ ഒക്​ടോബറില്‍ നടത്തിയ സൈനിക പരേഡില്‍ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്​ മിസൈല്‍ രാജ്യം പ്രദര്‍ശിപ്പിച്ചിരുന്നു.

പ്യോങ്​യാങ്​: ഉത്തരകൊറിയയുടെ സ്ഥാപക വാര്‍ഷികത്തില്‍ അര്‍ധരാത്രി സൈനിക പരേഡ്​ നടത്തി രാജ്യം. കിം ജോങ്​ ഉന്‍ പരേഡിന്​ അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. രാജ്യതലസ്ഥാനമായ പ്യോങ്​യാങ്ങിലെ കിം ഇല്‍ സുങ്​ സ്ക്വ​യറിലായിരുന്നു സൈനിക പരേഡ്​.

പരേഡില്‍ യുദ്ധവിമാനങ്ങളടക്കം പ​ങ്കെടുത്തുവെന്ന്​ കൊറിയന്‍ ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു. ക്രീം നിറത്തിലുള്ള സ്യൂട്ട്​ ധരിച്ച്‌​ സൈനികരെ അഭിവാദ്യം ചെയ്യുന്ന കിം ജോങ്​ ഉന്നിന്‍റെ ചിത്രം പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഈ വര്‍ഷം മൂന്നാം തവണയാണ്​ ഉത്തരകൊറിയ ഇത്തരത്തില്‍ പരേഡ്​ നടത്തുന്നത്​.

Read Also: അഫ്ഗാനിൽ നിന്നും യുഎഇയിൽ എത്തിയവരെ സന്ദർശിച്ച് അബുദാബി കിരീടാവകാശി

അതേസമയം ഉത്തരകൊറിയയുടെ പരേഡ്​ വിവരം ദക്ഷിണകൊറിയയും സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ സൈനിക സംവിധാനങ്ങള്‍ മുഴുവന്‍ പരേഡിനായി അണി നിരന്നോയെന്നത്​ പരിശോധിക്കുകയാണെന്നും ദക്ഷിണ കൊറിയ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്​ടോബറില്‍ നടത്തിയ സൈനിക പരേഡില്‍ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്​ മിസൈല്‍ രാജ്യം പ്രദര്‍ശിപ്പിച്ചിരുന്നു. ജനുവരിയിലും ഉത്തരകൊറിയ സമാനമായ പരേഡ്​ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button