Latest NewsNewsInternational

ലൈംഗിക ബന്ധത്തിനിടയില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി യുവാവ്

ഡാർലിംഗ്ടൺ : ലൈംഗിക ബന്ധത്തിനിടയില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. നാല് വർഷവും എട്ട് മാസവും തടവ് ശിക്ഷയാണ് വിധിച്ചത്. ഡാർലിംഗ്ടണിൽ നിന്നുള്ള സാം പൈബസ് എന്ന 32 -കാരനാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ സോഫി മോസ് എന്ന യുവതിയെ കഴുത്തിൽ സമ്മർദ്ദം ചെലുത്തി കൊലപ്പെടുത്തിയത്.

24 ബോട്ടില്‍ ബിയര്‍ കുടിച്ച ശേഷമാണ് സാം യുവതിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടത്. അതിനിടെയാണ് യുവതി കൊല്ലപ്പെടുന്നത്. സാം കൊലപാതക കുറ്റം സമ്മതിച്ചു. പക്ഷേ, ‘താന്‍ അവളെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല’ എന്നാണ് ഇയാള്‍ പറയുന്നത്. തങ്ങൾക്കിടയിലുണ്ടായത് ‘റഫ് സെക്സ്’ ആണ് എന്നാണ് ഇയാളുടെ വാദം.

അതേസമയം ഇയാൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നും നടന്നത് സ്ത്രീക്കെതിരെയുള്ള വ്യക്തമായ ലൈം​ഗികാതിക്രമം ആണെന്നും ആരോപിച്ച് സ്ത്രീപക്ഷസംഘടനകൾ രംഗത്ത് വന്നു. റഫ് സെക്സ് എന്ന വാചകം സ്ത്രീകൾക്ക് ഭയപ്പെടുത്തുന്ന സന്ദേശമാണ് നല്‍കുന്നത് എന്നും സംഘടനകൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button