ThiruvananthapuramKeralaLatest NewsNews

സംസ്ഥാന സർക്കാരിനെതിരെ വഞ്ചനാദിനം ആചരിക്കാനൊരുങ്ങി മെഡിക്കൽ കോളജ് ഡോക്ടർമാർ

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ. എൻട്രികേഡർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിന് എതിരെയാണ് സമരം. കെ ജി എം സി ടി എയുടെ നേതൃത്വത്തിൽ ശനിയാഴ്ച വഞ്ചനാദിനം ആചരിക്കും. എൻട്രികേഡർ ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിനുള്ള കാലാവധി കൂട്ടി, ഡി.എ വർധന മരവിപ്പിച്ചു തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടി.

കൊറോണ സാഹചര്യങ്ങൾക്കനുസരിച്ച് മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ അധ്യാപനം പുന:സ്ഥാപിക്കാനുള്ള നടപടികൾ ഉണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു. നേരത്തെ ഈ പ്രശ്നങ്ങൾ ഉയർന്നതോടെ പരിഹാരം കാണുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരത്തിലേക്ക് ഡോക്ടർമാർ നീങ്ങുന്നത്.

Also Read: വിവാഹത്തട്ടിപ്പുകാരനെ രാജ്യാതിര്‍ത്തിയിൽ പിടിക്കാനെത്തിയ പോലീസ് മലയിടിച്ചിലില്‍പ്പെട്ടു

സമാനമായി കഴിഞ്ഞ മാസം ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാർ സൂചന സമരം നടത്തിയിരുന്നു. ഒപി അടക്കം ബഹിഷ്കരിച്ചായിരുന്നു സമരം. അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഡോക്ടര്‍മാർ അറിയിച്ചിരുന്നു. കൊവിഡ് കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് പ്രവർത്തിച്ചിട്ടും, കഴിഞ്ഞ 100 ദിവസമായി ശന്പളം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഡോക്ടർമാർ സൂചന സമരം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button