ThiruvananthapuramKeralaLatest NewsNews

സർക്കാരിന് വ്യവസായങ്ങളെല്ലാം ഏറ്റെടുക്കാനാവില്ല, സ്വകാര്യ വ്യവസായ പാർക്ക് നയം പ്രഖ്യാപിക്കാനൊരുങ്ങി മന്ത്രി പി രാജീവ്

തിരുവനന്തപുരം: നഷ്ടത്തിലായ എല്ലാ വ്യവസായങ്ങളും സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പൊതുമേഖലയെ സംരക്ഷിക്കുകയെന്നത് എപ്പോഴും പണം കൊടുത്തുകൊണ്ടിരിക്കുകയെന്നല്ല, വ്യവസായങ്ങൾക്ക് അതിവേഗ ലൈസൻസ് നൽകുന്ന ഏകജാലക സംവിധാനം പരിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: നിയമസഭാ തിരഞ്ഞെടുപ്പുള്ള 5 സംസ്ഥാനങ്ങളിൽ 13 കേന്ദ്ര മന്ത്രിമാർക്കു ചുമതല നൽകി ബിജെപി

‘കെ സിഫ്റ്റ് – ത്രീ ഒക്ടോബറിൽ നിലവിൽ വരും. ഏകജാലകത്തിലൂടെ ലൈസൻസ് നൽകിയാൽ പിന്നെ തദ്ദേശ സ്ഥാപനങ്ങൾ സ്റ്റോപ്പ് മെമ്മോ നൽകാൻ പാടില്ല. വ്യവസായ അനുകൂല അന്തരീക്ഷമൊരുക്കലാണ് സർക്കാർ നിലപാട്. വ്യവസായ പാർക്കുകളിൽ ഏകീകൃത ഭൂനയം ഉടൻ നടപ്പാക്കും. സ്വകാര്യ വ്യവസായ പാർക്ക് നയം പ്രഖ്യാപിക്കും. നോക്കുകൂലി നിയമവിരുദ്ധ പിടിച്ചുപറിയാണ്. അതിൽ പൊലീസ് ഇടപെടണം. എന്നാൽ തൊഴിൽ തർക്കങ്ങളിൽ പൊലീസ് ഇടപെടരുത്. ട്രേഡ് യൂണിയനുകൾ റിക്രൂട്ടിങ് ഏജൻസികളല്ല, മിന്നൽ പണിമുടക്ക് പാടില്ല’- മന്ത്രി പി രാജീവ് പറഞ്ഞു.

അതിനിടെ കാസര്‍ഗോഡ് പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്‍-ഇഎംഎല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനിയുടെ ഭാഗമായി കാസര്‍കോട് 1990 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റ് 2010ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button