COVID 19AlappuzhaKeralaLatest News

കോവിഡ് : മണിക്കൂറുകളുടെ ഇടവേളയില്‍ അമ്മയും മകനും മരിച്ചു

ആലപ്പുഴ വണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ഇരുവരും.

ഹ​രി​പ്പാ​ട് : കോ​വി​ഡ് ബാ​ധി​ച്ചു അ​മ്മ​യും മ​ക​നും മ​രി​ച്ചു. ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി നെ​ടു​വേ​ലി​ല്‍ ഇ​ല്ല​ത്ത് ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ ശ്രീ​ദേ​വി അ​ന്ത​ര്‍​ജ​നം (ഗീ​ത- 59) മ​ക​ന്‍ സൂ​ര്യ​ന്‍ ഡി.​നമ്പൂ​തി​രി (31) എ​ന്നി​വ​രാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ മ​രി​ച്ച​ത്. ആലപ്പുഴ വണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ഇരുവരും.

ഓ​ഗ​സ്റ്റ് 31ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ തു​ട​ര്‍​ന്നു വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യു​മാ​യി​രു​ന്നു ഇവര്‍. മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞു ശ്വാ​സത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നു വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സൂ​ര്യ​ന്‍ ഇ​ന്ന​ലെ രാ​ത്രി 11നും ​മാ​താ​വ് ശ്രീ​ദേ​വി അ​ന്ത​ര്‍ജ​നം ഇ​ന്നു രാ​വി​ലെ 7.30-നുമാണ് ​ മ​രി​ച്ച​ത്. ചി​കി​ത്സ​യ്ക്കി​ട​യി​ല്‍ സ്ഥി​തി വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ: അ​തി​ഥി സൂ​ര്യ. മ​ക​ന്‍: ക​ല്‍​ക്കി സൂ​ര്യ (മൂ​ന്നു​മാ​സം).

അതേസമയം വണ്ടാനം മെഡിക്കൽ കോളേജിനെ കുറിച്ച് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. രോഗികൾ നന്നായി അവിടെ ചെന്നാലും സ്ഥിതി വഷളാകുന്ന തരത്തിലാണ് ജീവനക്കാരുടെ പെരുമാറ്റം എന്നാണ് പലരുടെയും ആരോപണം. നിരവധി പേരുടെ വസ്തുവകകളും മോഷണം പോയിട്ടുള്ളതായി പരാതി ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button