Latest NewsNewsIndia

കോടിക്കണക്കിന് വില വരുന്ന മയക്കുമരുന്നുമായി ദാവൂദിന്റെ സഹായി പിടിയിൽ

മുംബൈ : മയക്കുമരുന്ന് കേസിൽ അധോലോക കുറ്റവാളി ദാവൂദിന്റെ സഹായി പിടിയിലായി. ചിങ്കു പഠാൻ കേസുമായി ബന്ധപ്പെട്ട മുഹമ്മദ് ആരിഫാണ് നാർക്കോട്ടിക് സംഘത്തിന്റെ വലയിലായത്. ദാവൂദിന്റെ ഇന്ത്യയിലെ കച്ചവടക്കണ്ണികളിൽ പ്രധാനിയായ ഇയാൾ സിനിമാ ലോകത്തും മയക്കുമരുന്ന് എത്തിക്കുന്നവരിൽ പ്രധാനിയാണെന്ന് മുംബൈ പോലീസ് പറഞ്ഞു.

റോഡിലൂടെ കാറിൽ യാത്ര ചെയ്യവേയാണ് മുംബൈ നാർക്കോട്ടിക് സംഘം ഇയാളെ പിടികൂടിയത്.ഇയാളിൽ നിന്നും കോടിക്കണക്കിന് വില വരുന്ന മയക്കു മരുന്നും പത്തുലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. മൂന്ന് കേസുകളിൽ പൊലീസ് തിരഞ്ഞിരുന്ന ആരിഫ് സമർത്ഥമായി പൊലീസ് വലയം പല തവണ ഭേദിച്ച് കടന്ന കുറ്റവാളിയാണ്.

Read Also  :  ശ്വാ​സ​കോ​ശ കാ​ൻ​സറിനെ പ്ര​തി​രോ​ധി​ക്കാ​ൻ ആപ്പിൾ

കഴിഞ്ഞ ജനുവരിയിൽ ഡോംഗ്രിയിൽ നിന്നും വൻതോതിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട ചിങ്കു പഠാന്റെ സംഘത്തിൽപ്പെട്ട കേസിലാണ് ആരിഫ് നിലവിൽ പിടിയിലായത്. കൊലപാതകം, സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കൽ എന്നീ കേസുകളും ഇയാളുടെ പേരിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button