IdukkiKeralaNattuvarthaNews

കാമുകനൊപ്പം ഒരുമാസം മുമ്പ് ഒളിച്ചോടി, വിവാഹ ദിവസം യുവതി സുഹൃത്തുക്കള്‍ക്കൊപ്പം കടന്നുകളഞ്ഞു

15 ദിവസം മുമ്പായിരുന്നു മനസമ്മതം നടത്തിയത്

ഇടുക്കി: ഒരുമാസം മുമ്പ് കാമുകനൊപ്പം ജീവിക്കാന്‍ വീടുവിട്ടിറങ്ങിയ യുവതി വിവാഹ ദിവസം സുഹൃത്തുകള്‍ക്കൊപ്പം ഒളിച്ചോടി. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് യുവതി കടന്നു കളഞ്ഞത്. കാമുകനുമായുള്ള വിവാഹം പള്ളിയില്‍ നടക്കാനിരിക്കേയായിരുന്നു മൂന്നാര്‍ സ്വദേശിയായ കാമുകനെ ഉപേക്ഷിച്ച് മുരിക്കാശ്ശേരി സ്വദേശിനിയായ യുവതി കടന്നു കളഞ്ഞത്.

ഒരു മാസം മുമ്പ് കാമുകനുമൊപ്പം മൂന്നാറിലെത്തിയ യുവതി യുവാവിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലായിരുന്നു താമസം. ഇരുവരും വളരെ നാളായി അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും വിവാഹം നടത്താന്‍ യുവാവിന്റെ വീട്ടുകാര്‍ തീരുമാനിച്ചു.

15 ദിവസം മുമ്പായിരുന്നു മനസമ്മതം നടത്തിയത്. വിവാഹദിവസം പുത്തന്‍ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ യുവതി രാവിലെ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പം കടന്നുകളഞ്ഞത്. അന്വേഷണത്തിനൊടുവില്‍ വീട്ടുകാര്‍ യുവതിയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button