Latest NewsNewsInternationalLife StyleSex & Relationships

വിവാഹം കഴിഞ്ഞാൽ മൂന്ന് ദിവസം ബാത്റൂമിൽ പോകാൻ പാടില്ല: വിചിത്ര ആചാരം പിന്തുടരുന്ന നാട്

വിവാഹം ദൈവീകമായ ഒന്നായിട്ടാണ് ഭാരതീയർ കാണുന്നത്. രണ്ട് കുടുംബം ഒന്നാകുന്ന മംഗള മുഹൂർത്തം. എന്നാൽ, രാജ്യം മാറുന്നതിനനുസരിച്ച് വിവാഹത്തെ കുറിച്ചുള്ള രീതികളും മാറും. ആചാരങ്ങളും അങ്ങനെ തന്നെ. വൈവിധ്യങ്ങളിൽ നിറഞ്ഞ വിവാഹ ആചാരങ്ങൾക്കിടയിൽ വിചിത്രമായ ചില രീതികളും പിന്തുടർന്ന് പോരുന്ന ചില രാജ്യങ്ങളുണ്ട്. വിവാഹമെന്നത് തീർച്ചയായും എല്ലാവർക്കും സന്തോഷകരമായ ഒരു ആചാരമാണ്. എന്നാൽ, ബോർണിയോയിലെ ചില ഗോത്രവർഗ്ഗക്കാർക്ക് അങ്ങനെയല്ല.

ഇന്തോനേഷ്യയിലെ ടിഡോംഗ് ഗോത്രത്തിലെ പ്രധാന വിവാഹാനന്തര ചടങ്ങുകളിൽ ഒന്നാണ് ‘നോ ടു ബാത്ത്റൂം’ എന്നത്. വിവാഹം കഴിഞ്ഞാൽ മൂന്ന് ദിവസത്തേക്ക് വധുവോ വരാനോ ബാത്ത്റൂമിൽ പോകാൻ പാടില്ല എന്നതാണ് ആചാരം. എന്നാൽ മാത്രമേ വിവാഹ ചടങ്ങ് പൂർണമായും അവസാനിക്കുകയുള്ളു എന്നാണു ഇവരുടെ വിശ്വാസം. ഇതിലൂടെ ദാമ്പത്യത്തിൽ നിലനിൽക്കുന്ന ദോഷങ്ങൾ അവസാനിക്കുമെന്നും ദമ്പതികൾക്ക് എന്നും സന്തോഷകരും സമാധാനപരവുമായ ഒരു ജീവിതം നയിക്കാനാകുമെന്നുമാണ് പൂർവ്വികർ പറയുന്നത്. ഇന്നും ഇവിടങ്ങളിൽ ഇത്തരം ആചാരങ്ങൾ പാലിച്ച് പോരുന്നു.

Also Read:ചോറ് കഴിക്കുന്നത് ശരിക്കും വണ്ണം കൂടാന്‍ കാരണമാകുന്നുണ്ടോ?: പഠന റിപ്പോർട്ട്

മൂന്ന് ദിവസം മൂത്രമൊഴിക്കാതെ, കുളിക്കാതെ, മറ്റ് ദൈനംദിന പ്രവർത്തികൾ ഒന്നും ചെയ്യാതെ കഴിഞ്ഞു കൂടുന്നത് എത്രത്തോളം ദോഷകരവും വിഷമകരവും ആയ അവസ്ഥയാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളു. ദൈനംദിന പ്രവർത്തികൾ ചെയ്യാൻ സാധിക്കാതെ വന്നാൽ ആദ്യ മൂന്ന് ദിവസങ്ങളിൽ വധൂവരന്മാർക്ക് അവരുടെ ജീവിതം ആസ്വദിക്കാൻ പോലും സാധിക്കില്ല എന്നതാണ് വസ്തുത. ലൈംഗികജീവിതത്തിലേക്ക് അവർക്ക് പ്രവേശിക്കാനാകില്ല.

ആദ്യ മൂന്ന് ദിവസങ്ങളിൽ മലമൂത്രവിസർജ്ജനം ചെയ്‌താൽ പിന്നീടുള്ള അവരുടെ ജീവിതം സന്തോഷകരമായിരിക്കില്ലെന്നാണ് ഇവരുടെ വിശ്വാസം. മൂന്ന് ദിവസം ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത്തും സഹനവും നേടിയെടുത്താൽ ദമ്പതികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നും അവർ വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button