CricketLatest NewsNewsSports

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടീമുകളിലൊന്ന്, അവർക്കൊപ്പം പ്രതിഭാശാലികളായ വലിയ താര നിരയുണ്ട്: കെവിൻ പീറ്റേഴ്സൺ

മാഞ്ചസ്റ്റർ: ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് നിലവിലെ ഇന്ത്യയെന്ന് ഇംഗ്ലണ്ട് മുൻ നായകൻ കെവിൻ പീറ്റേഴ്സൺ. ഇംഗ്ലണ്ടിനെക്കാളും എന്തുകൊണ്ടും മികച്ച ടീം ഇന്ത്യ തന്നെയാണെന്ന് ഉറപ്പാണെന്നും നന്നായി കഠിനാധ്വാനം ചെയ്യുന്നവരും ജയിക്കാനായി ആക്രമണോത്സുകതയോടെ കളിക്കുന്നവരുമാണ് അവരെന്നും പീറ്റേഴ്സ് പറഞ്ഞു.

‘നിലവിലെ ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. ഓൾഡ് ട്രഫോർഡിലും ജയിക്കാനായാൽ കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയേയും അവരുടെ തട്ടകത്തിൽ തോൽപ്പിക്കാൻ സാധിക്കുന്ന ഏക ടീമായി ഇന്ത്യ മാറും. ചരിത്രനേട്ടം തന്നെയാവും അത്. ഇംഗ്ലണ്ടിനെക്കാളും എന്തുകൊണ്ടും മികച്ച ടീം ഇന്ത്യ തന്നെയാണെന്ന് ഉറപ്പാണ്’.

Read Also:- കണ്ണിന്റെ ആരോഗ്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം!

‘എങ്ങനെ നോക്കിയാലും ഇന്ത്യ കരുത്തുറ്റ നിരയാണ്. ഇന്ത്യക്കൊപ്പം പ്രതിഭാശാലികളായ വലിയ താര നിരയുണ്ട്. അതോടൊപ്പം നന്നായി കഠിനാധ്വാനം ചെയ്യുന്നവരും ജയിക്കാനായി ആക്രമണോത്സുകതയോടെ കളിക്കുന്നവരുമാണ്. അവർ അവരുടെ മികച്ച പ്രകടനം നടത്തുമ്പോൾ തടഞ്ഞുനിർത്തുക എളുപ്പമല്ല’ കെവിൻ പീറ്റേഴ്സൺ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button