ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

ഉമ്മൻ ചാണ്ടിയെ ഓവർടേക്ക് ചെയ്ത് മുല്ലപ്പള്ളി: ആന്ധ്ര പ്രദേശിന്‍റെ ചുമതല ഉമ്മൻ ചാണ്ടിയ്ക്ക് നഷ്ടപ്പെട്ടേക്കുമെന്ന് സൂചന

പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കാനിടയുള്ളത്

ന്യൂഡല്‍ഹി: ഉമ്മൻ ചാണ്ടിയെ മറികടന്ന് മുല്ലപ്പള്ളി. എ​.ഐ​.സി.​സി പു​നഃ​സം​ഘ​ടന​യി​ല്‍ മു​ല്ല​പ്പ​ള്ളി​ രാമചന്ദ്രന് പ​ദ​വി ന​ല്‍​കി​യേ​ക്കു​മെ​ന്ന് റിപ്പോർട്ട്‌. എന്ത് പ​ദ​വി​ നൽകുമെന്ന കാ​ര്യ​ത്തി​ല്‍ ഇതുവരേയ്ക്കും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പുതിയ തീരുമാനങ്ങളെ സം​ബ​ന്ധി​ച്ച്‌ ഹൈ​ക്ക​മാ​ന്‍​ഡ് മു​ല്ല​പ്പ​ള്ളി​യോ​ട് സം​സാ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂചിപ്പിക്കുന്നത്.

Also Read:കുറഞ്ഞ വിലയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി ഒല

പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര പ്രദേശിന്‍റെ ചുമതലയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാനിടയുള്ളത്. 77കാരനായ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി ഇതോടെ അടഞ്ഞു പോകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 2018ല്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ഉമ്മന്‍ചാണ്ടിക്ക് അവിടെ വലി‍യ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല എന്നതും വിമർശനമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

മുല്ലപ്പള്ളിയ്ക്ക് പകരം രമേശ് ചെന്നിത്തലയായിരുന്നു ആദ്യം എ.ഐ.സി.സി നേതൃത്വത്തിലേക്ക് വരുമെന്ന് സൂചനയുണ്ടായിരുന്നത്. എന്നാൽ അതിനെയും മറികടന്നുകൊണ്ടാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ സ്വാധീനിച്ചത്.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ആ തീരുമാനങ്ങളായിരിക്കാം ഹൈക്കമാന്റിനെ സ്വാധീനിച്ചിട്ടുണ്ടാവുകയെന്നും സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button